മത്സരത്തലേന്ന് അവനെ ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞു, ഇഷാന്‍ കിഷനെക്കുറിച്ച് ശുഭ്‌മാന്‍ ഗില്‍

By Web TeamFirst Published Jan 19, 2023, 10:20 AM IST
Highlights

മത്സരത്തിന്‍റെ തലേ ദിവസമുള്ള എന്‍റെ ഒരുക്കങ്ങളെ മുഴവന്‍ ഇവന്‍ നശിപ്പിച്ചു. അവന്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. ഇയര്‍ ഫോണ്‍ വെക്കാതെ ശബ്ദം കൂട്ടിവെച്ച് സിനിമ കാണുന്നതാണ് ഇവന്‍റെ രീതി. ഞാന്‍ ശബ്ദം കുറക്കാന്‍ പറഞ്ഞപ്പോള്‍ ഇതെന്‍റെ റൂമാണെന്നും ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂവെന്നും ഇവന്‍ പറഞ്ഞു. അവനുമായി എന്നും താന്‍ വഴക്കിടാറുണ്ടെന്നും കിഷനെക്കുറിച്ച് ഗില്‍ പറഞ്ഞു.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ട ശുഭ്മാന്‍ ഗില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഒരു മാസം മുമ്പ് റെക്കോര്‍ഡിട്ട സഹതാരം ഇഷാന്‍ കിഷന്‍റെ റെക്കോര്‍ഡായിരുന്നു ഗില്‍ മറികടന്നത്.

ഇന്നലെ ന്യൂസിലന്‍ഡിനെതിരായ മത്സരശേഷം ഇഷാന്‍ കിഷനെയും ശുഭ്മാന്‍ ഗില്ലിനെയും ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയത് മറ്റാരുമായിരുന്നില്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു. ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തിനുള്ള  മുന്നൊരുക്കങ്ങളെക്കുറിച്ച് ഇഷാന്‍ കിഷന്‍ ചോദിച്ചപ്പോള്‍ ഗില്ലിന്‍റെ മറുപടിയായിരുന്നു രസകരം. ഇതിനിടെ രോഹിത് ഇടപെട്ട് ഇവര്‍ രണ്ടുപേരും ഒരു മുറിയിലാണ് താമസമെന്ന് പറഞ്ഞതോടെയാണ് ഗില്‍ മത്സരത്തലേന്നത്തെ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്.

ഗില്ലാട്ടം, പിന്നാലെ തീതുപ്പി സിറാജ്; ബ്രേസ്‌വെല്ലിന്‍റെ മിന്നല്‍ സെഞ്ചുറി അതിജീവിച്ച് ഇന്ത്യക്ക് ജയം

മത്സരത്തിന്‍റെ തലേ ദിവസമുള്ള എന്‍റെ ഒരുക്കങ്ങളെ മുഴവന്‍ ഇവന്‍ നശിപ്പിച്ചു. അവന്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. ഇയര്‍ ഫോണ്‍ വെക്കാതെ ശബ്ദം കൂട്ടിവെച്ച് സിനിമ കാണുന്നതാണ് ഇവന്‍റെ രീതി. ഞാന്‍ ശബ്ദം കുറക്കാന്‍ പറഞ്ഞപ്പോള്‍ ഇതെന്‍റെ റൂമാണെന്നും ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂവെന്നും ഇവന്‍ പറഞ്ഞു. അവനുമായി എന്നും താന്‍ വഴക്കിടാറുണ്ടെന്നും കിഷനെക്കുറിച്ച് ഗില്‍ പറഞ്ഞു.

1⃣ Frame
3️⃣ ODI Double centurions

Expect a lot of fun, banter & insights when captain , & bond over the microphone 🎤 😀 - By

Full interview 🎥 🔽 | https://t.co/rD2URvFIf9 pic.twitter.com/GHupnOMJax

— BCCI (@BCCI)

എന്നാല്‍ തന്‍റെ മുറിയില്‍ കിടന്നതുകൊണ്ട് ഗില്‍ അടിച്ചട് തന്‍റെ റണ്‍സാണെന്നായിരുന്നു കിഷന്‍റെ മറുപടി. ഇവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ രോഹിത് വര്‍ഷങ്ങളായി പലതലത്തില്‍ ഇവര്‍ ഒരുമിച്ച് കളിക്കുകയാണെന്നും ഇവരുടേത് ആഴമുള്ള സൗഹൃദമാണെന്നും രോഹിത് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗില്ലിന്‍റെ ഡബിള്‍ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബ്രേസ്‌വെല്ലിന്‍റെ സെഞ്ചുറി കരുത്തില്‍ കിവീസ് 49.2 ഓവറില്‍ 337 റണ്‍സടിച്ചിരുന്നു.

click me!