ആ ലിസ്റ്റിലേക്ക് ബിസിസിഐ ജഡേജയെ പരി​ഗണിക്കാതിരുന്നത് വലിയ നാണക്കേടെന്ന് മൈക്കൽ വോൺ

Published : Apr 17, 2021, 12:24 PM ISTUpdated : Apr 17, 2021, 12:26 PM IST
ആ ലിസ്റ്റിലേക്ക് ബിസിസിഐ ജഡേജയെ പരി​ഗണിക്കാതിരുന്നത് വലിയ നാണക്കേടെന്ന് മൈക്കൽ വോൺ

Synopsis

ഏകദിന,ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ജഡേജ ടെസ്റ്റിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ജഡേജ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീൽഡിം​ഗ് മികവുകൊണ്ടും ഒരുപോലെ തിളങ്ങിയിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറുകൾ ബിസിസിഐ വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന രവീന്ദ്ര ജഡേജയെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ​ഗ്രേഡിലേക്ക് പരി​ഗണിക്കാതിരുന്നത് വലിയ നാണക്കേടായിപ്പോയെന്ന് മുൻ ഇം​ഗ്ലീഷ് നായകൻ മൈക്കൽ വോൺ. ജഡേജ എ പ്ലേസ് ​ഗ്രേഡിൽ ഉൾപ്പെടേണ്ട കളിക്കാരനായിരുന്നുവെന്നും അദ്ദേ​ഹത്തെ വെറും എ ​ഗ്രേഡിലേക്ക് ഒതുക്കിയത് വലിയ നാണക്കേടായിപ്പോയെന്നും വോണ് ട്വീറ്റ് ചെ്തു.

മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ക്യാപ്റ്റൻ വിരാട് കോലി ജസ്പ്രീത് ബുമ്ര രോഹിത് ശർമ എന്നിവർ മാത്രമാണ് ഏഴ് കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ​ഗ്രേഡിലുള്ളത്. ജഡേജയും മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന താരമാണെങ്കിലും അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ​ഗ്രേഡിലാണ് ഇടം പിടിച്ചത്. ഇതിനെതിരെ ആരാധകരും കഴിഞ്ഞദിവസം രം​ഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇം​ഗ്ലണ്ട് മുൻ നായകന്റെയും പരസ്യ പ്രതികരണം.

ഏകദിന,ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ജഡേജ ടെസ്റ്റിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ജഡേജ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീൽഡിം​ഗ് മികവുകൊണ്ടും ഒരുപോലെ തിളങ്ങിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ് മടങ്ങിയ ജഡേജ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനായി കളിച്ചാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞ രണ്ടുവർഷമായി മൂന്ന് ഫോർമാറ്റിലും മികവു കാട്ടുന്ന ജഡേജയ്ക്ക് എ പ്ലസ് ​ഗ്രേഡ് നൽകേണ്ടതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോർമാാറ്റിലും കളിക്കുന്നവരും ഐസിസി റാങ്കിം​ഗിൽ മുന്നിലുള്ളവരുമായ കളിക്കാരെയാണ് എ പ്ലസിലേക്ക് പരി​ഗണിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജഡേജയെ എ പ്ലസിലേക്ക് പരി​ഗണിക്കാതിരിക്കാൻ മറ്റ് കാരണണങ്ങളൊന്നും കാണുന്നില്ല.

മൂന്ന് ഫോർമാറ്റിലും ഇപ്പോൾ ഒരുപോലെ തിളങ്ങുന്ന റിഷഭ് പന്തിനെ വൈകാതെ എ പ്ലസിൽ കാണാമെന്നും പ്രസാദ് പറഞ്ഞിരുന്നു. പന്തിനൊപ്പം ജഡേജയും അധികെ വൈകാതെ എ പ്ലസിൽ എത്തുമെന്നാണ് താൻ കരുതുന്നതെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. ആകെ 28 കളിക്കാർക്കാണ് ബിസിസിഐ വാർഷിക കരാറുകൾ നൽകിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും