
ദുബായ്: ഏഷ്യാ കപ്പില്‍ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പില്‍ ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ട ദുബായ് ഇന്റര്‍നാഷണല്‍ സറ്റേഡിത്തിലാണ് ഈ മത്സരവും. ലോകകപ്പിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. ഏഷ്യ കപ്പ് ടി20 ഫോര്‍മാറ്റിലെത്തിയപ്പോള്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഇത്തവണയും ടി20 ഫോര്‍മാറ്റിലാണെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ തവണ ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യ ചാംപ്യന്മാരാവുകയും ചെയ്തു. ഇന്ത്യയുടെ ഏഴാം കിരീടമായിരുന്നത്. ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമും ഇന്ത്യ തന്നെ. കിരീട നേട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ഏറെ പിറകിലാണ്. രണ്ട് തവണ മാത്രമാണ് അവര്‍ക്ക് ഏഷ്യാകപ്പ് നേടാനായത്. അഞ്ച് തവണ കിരീടം നേടിയ ശ്രീലങ്കയാണ് രണ്ടാമത്. മൂന്ന് തവണ ഇന്ത്യ റണ്ണേഴ്‌സ് അപ്പായി. മൂന്ന് തവണയും തോറ്റത് ശ്രീലങ്കയോടായിരുന്നു.
ബൂം ബൂം അഫ്രീദിയുടെ കൂറ്റൻ സിക്സുകൾ ഓർമ്മയാവും; ഏഷ്യാ കപ്പിൽ റെക്കോർഡ് മറികടക്കാൻ ഹിറ്റ്മാൻ
1986ല്‍ മാത്രമാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാതിരുന്നത്. അന്നും ശ്രീലങ്ക ജയിച്ചിരുന്നു. 1995 മുതല്‍ 2010 വരെയുള്ള 15 വര്‍ഷക്കാലം ഇന്ത്യക്ക് കിരീടമൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇക്കാലയളവില്‍ മൂന്ന് തവണ ശ്രീലങ്ക ചാംപ്യന്മാരായി. 2000ലാണ് പാകിസ്ഥാന്‍ കന്നി കിരീടം നേടുന്നത്. ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ കാര്യത്തില്‍ പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. 54 മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. ഇതില്‍ 36 തവണയും ഇന്ത്യ ജയിച്ചു. 16 മത്സരങ്ങള്‍ തോറ്റു. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.
'ആ രണ്ട് പാക് പേസര്‍മാരെ ഞാന്‍ നേരിട്ടത് സ്പിന്നര്‍മാരെപ്പോലെ', വെളിപ്പെടുത്തി സെവാഗ്
പാകിസ്ഥാന്‍ ഇക്കാര്യത്തിലും മൂന്നാം സ്ഥാനത്താണ്. 49 മത്സരങ്ങളില്‍ 28 വിജയങ്ങളാണ് പാകിസ്ഥാനുള്ളത്. 20 തോല്‍വികളും പാകിസ്ഥാന്റെ അക്കൗണ്ടിലുണ്ട്. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ശ്രീലങ്കയാണ് രണ്ടാമത്. 54 മത്സരങ്ങള്‍ ശ്രീലങ്കയും കളിച്ചു. 35 ജയങ്ങള്‍ സ്വന്തമാക്കാന്‍ ശ്രീലങ്കയ്ക്കുമായി. 19 തോല്‍വികളാണ് ശ്രീലങ്കയുടെ അക്കൗണ്ടിലുളളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!