മുള്‍ട്ടാന്‍ ടെസ്റ്റില്‍ കളിക്കാനൊരുങ്ങുമ്പോള്‍ ടീമിലെ എന്‍റെ സ്ഥാനം തന്നെ വലിയ ഭീഷണിയിലായിരുന്നു. പാക്കിസ്ഥാനെതിരെ അതിന് മുമ്പ് നടന്ന ടെസ്റ്റുകളില്‍ എനിക്ക് റണ്‍സ് നേടാനായിരുന്നില്ല. അതിനാല്‍ ഈ മത്സരത്തിലും തിളങ്ങിയില്ലെങ്കില്‍ ടീമില്‍ നിന്ന് ഞാന്‍ പുറത്താവുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ 30-40 റണ്‍സടിച്ച് നല്ല തുടക്കം കിട്ടിയാല്‍ അത് വലിയ സ്കോറാക്കി മാറ്റണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഞാനിറങ്ങിയത്. 

ദില്ലി: പാക്കിസ്ഥാന്‍ ടീമിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് വീരേന്ദര്‍ സെവാഗ്. കരിയറില്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റിലും ഏകദിനത്തിലുമായി 2347 റണ്‍സടിച്ചിട്ടുള്ള സെവാഗ് ടെസ്റ്റിലെ ഒരു ട്രിപ്പിള്‍ സെഞ്ചുറി അടക്കം 10 സെഞ്ചുറികളും നേടി. ഇതില്‍ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സെവാഗ് പാക്കിസ്ഥാനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ഇന്ത്യന്‍ ബാറ്റര്‍മാരുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ചാറ്റ് ഷോയില്‍ പാക്കിസ്ഥാനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയെക്കുറിച്ച സെവാഗ് മനസുതുറന്നു.

മുള്‍ട്ടാന്‍ ടെസ്റ്റില്‍ കളിക്കാനൊരുങ്ങുമ്പോള്‍ ടീമിലെ എന്‍റെ സ്ഥാനം തന്നെ വലിയ ഭീഷണിയിലായിരുന്നു. പാക്കിസ്ഥാനെതിരെ അതിന് മുമ്പ് നടന്ന ടെസ്റ്റുകളില്‍ എനിക്ക് റണ്‍സ് നേടാനായിരുന്നില്ല. അതിനാല്‍ ഈ മത്സരത്തിലും തിളങ്ങിയില്ലെങ്കില്‍ ടീമില്‍ നിന്ന് ഞാന്‍ പുറത്താവുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ 30-40 റണ്‍സടിച്ച് നല്ല തുടക്കം കിട്ടിയാല്‍ അത് വലിയ സ്കോറാക്കി മാറ്റണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഞാനിറങ്ങിയത്.

സിക്‌സര്‍ പറത്തിയാലും പ്രശ്‌നമില്ല, ഇന്ത്യന്‍ യുവതാരത്തിനെതിരെ പന്തെറിയണം; ബ്രെറ്റ് ലീക്ക് ഒന്നൊന്നര ആഗ്രഹം

ഷൊയൈബ് അക്തറും മൊഹമ്മദ് സമിയുമാണ് പാക്കിസ്ഥാനുവേണ്ടി ന്യൂ ബോളെറിഞ്ഞത്. അക്തര്‍ 155 കിലോ മീറ്റര്‍ വേഗത്തിലും സമി 145 കിലോ മീറ്റര്‍ വേഗത്തിലുമായിരുന്നു എറിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ 12 ഓവര്‍ സ്പെല്‍ കഴിഞ്ഞ് പാക്കിസ്ഥാനുവേണ്ടി പിന്നീട് പന്തെറിയാനെത്തിയത് അബ്ദുള്‍ റസാഖും ഷബീര്‍ അഹമ്മദുമായിരുന്നു. അപ്പോഴേക്കും ക്രീസില്‍ നിലയുറപ്പിച്ച എനിക്ക് ഇവരെ നേരിടുമ്പോള്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ കളിക്കുന്നതുപോലെയാണ് തോന്നിത്.

മുള്‍ട്ടാനില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി തന്‍റെ പ്രിയപ്പെട്ട ഇന്നിംഗ്സുകളിലൊന്നാണെന്നും സെവാഗ് പറഞ്ഞു. കാരണം, എനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാനാവില്ലെന്നും വലിയ സ്കോറുകള്‍ നേടാനാവില്ലെന്നും മാധ്യമങ്ങളും കമന്‍റേറ്റര്‍മാരെല്ലാം മുമ്പ് പറഞ്ഞിട്ടുണ്ട്. ഓപ്പണറെന്ന നിലയില്‍ തന്നെപ്പോലൊരു കളിക്കാരന്‍ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചു കാണില്ലെന്നും സെവാഗ് പറഞ്ഞു.

ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗ് മത്സരക്രമമായി, ആറ് നഗരങ്ങള്‍ വേദിയാവും

മുള്‍ട്ടാന്‍ ടെസ്റ്റില്‍ സെവാഗിന്‍റെ വെടിക്കെട്ടില്‍ നാല് പാക് ബൗളര്‍മാര്‍ 100 റണ്‍സിലേറെ വഴങ്ങിയപ്പോള്‍ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച സ്പിന്നറായിരുന്ന സഖ്‌ലിയന്‍ മുഷ്താഖ് 43 ഓവറില്‍ 200ലേറെ റണ്‍സ് വഴങ്ങിയിരുന്നു. പാക്കിസ്ഥാനെതിരെ സെവാഗ് മുള്‍ട്ടാനില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയാണ് ടെസ്റ്റില്‍ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി.