IND vs SA : ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍

Published : Jun 11, 2022, 12:04 PM IST
IND vs SA : ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍

Synopsis

ട്വന്റി 20യില്‍ 200 റണ്‍സ് നേടിയതിന് ശേഷം ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഡേവിഡ് മില്ലറുടേയും (David Miller) വാന്‍ഡര്‍ ഡുസന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ആദ്യ മത്സരം കൈവിട്ടെങ്കിലും കട്ടക്കില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക.

കട്ടക്ക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കട്ടക്കില്‍ ജയിച്ച് ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനായിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നമാണ്.

എല്ലാ പ്രതീക്ഷയും സുനില്‍ ഛേത്രിയില്‍; ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

ഭുവനേശ്വര്‍ കുമാറാണ് (Bhuvneshwar Kumar) പേസ് ബൗളിംഗിലെ പരിചയസമ്പന്നന്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരം 43 റണ്‍സ് വിട്ടുകൊടുത്തു. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാനാനയില്ല. സ്പിന്നര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ ധാരാളിത്തം കാണിച്ചു. ഒരു ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് പാണ്ഡ്യയ്ക്കും കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. മാത്രമല്ല, താല്‍കാലിക ക്യാപ്റ്റന്‍ റിഷഭ് പന്ത് തന്റെ ബൗളര്‍മാരെ ഉപയോഗിച്ചതിലും കടുത്ത വിമര്‍ശനം നേരിടും. 

'സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം'; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

ഈ വെല്ലുവിളികളാണ് ടീം ഇന്ത്യക്ക് മറികടക്കേണ്ടത്. ദില്ലിയില്‍ ഇന്ത്യയുടെ 211 റണ്‍സ് അഞ്ച് പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ട്വന്റി 20യില്‍ 200 റണ്‍സ് നേടിയതിന് ശേഷം ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഡേവിഡ് മില്ലറുടേയും (David Miller) വാന്‍ഡര്‍ ഡുസന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ആദ്യ മത്സരം കൈവിട്ടെങ്കിലും കട്ടക്കില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. സാധ്യതാ ഇലവന്‍... 

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍