കംബോഡിയക്കെതിരെ രണ്ടുഗോളിന് ജയിച്ചപ്പോള്‍, രണ്ടുഗോളും കുറിക്കപ്പെട്ടത് നായകന്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri) പേരിലായിരുന്നു. ഇന്നും ഇന്ത്യ ഉറ്റുനോക്കുന്നത് ഛേത്രിയുടെ ബൂട്ടുകളിലേക്ക്.

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ (Asian Cup) യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ രാത്രി എട്ടരയ്ക്കാണ് മത്സരം. കംബോഡിയയെ രണ്ടുഗോളിന് തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ (Indian Football). അഫ്ഗാനിസ്ഥാനവട്ടെ ഹോങ്കോംഗിനോട് തോറ്റാണ് എത്തുന്നത്. ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ടിലെത്താന്‍ ഇരുടീമിനും നിര്‍ണായക മത്സരം. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാന്‍ 150-ാം സ്ഥാനത്താണ്.

കംബോഡിയക്കെതിരെ രണ്ടുഗോളിന് ജയിച്ചപ്പോള്‍, രണ്ടുഗോളും കുറിക്കപ്പെട്ടത് നായകന്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri) പേരിലായിരുന്നു. ഇന്നും ഇന്ത്യ ഉറ്റുനോക്കുന്നത് ഛേത്രിയുടെ ബൂട്ടുകളിലേക്ക്. 13ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയും 59ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമാണ് ഛേത്രി ഇന്ത്യയുടെ ഗോള്‍പ്പട്ടിക തികച്ചത്. ആദ്യ പകുതിയില്‍ ലിസ്റ്റണ്‍ കൊളോക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്.

Scroll to load tweet…

മുന്നേറ്റത്തില്‍ ഛേത്രിക്ക് തൊട്ടുപിന്നിലായി ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്‍വീര്‍ സിംഗ്, ലിസ്റ്റന്‍ കൊളാസോ എന്നിവരെയാവും കോച്ച് ഇഗോര്‍ സ്റ്റിമാക്ക് അണിനിരത്തുക. 

മധ്യനിരയില്‍ ആകാശ് മിശ്ര, സുരേഷ് സിംഗ്, അനിരുദ്ധ് ഥാപ്പ എന്നിവര്‍ക്കും പ്രതിരോധത്തില്‍ നൗറേ റോഷന്‍ സിംഗ്, സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, ആകാശ് മിശ്ര എന്നിവര്‍ക്കും സാധ്യത. പോസ്റ്റിന് മുന്നില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് മാറ്റമുണ്ടാവില്ല. 

Scroll to load tweet…

ഇരുടീമും ഇതിന് മുന്‍പ് പത്തുതവണ ഏറ്റുമുട്ടി. ആറില്‍ ഇന്ത്യയും മൂന്നില്‍ അഫ്ഗാനിസ്ഥാനും ജയിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ ഒരുമത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.