കാര്യവട്ടം ഏകദിനം; രണ്ട് മാറ്റങ്ങളുമായി പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ടോസ് വീണു

By Web TeamFirst Published Jan 15, 2023, 1:05 PM IST
Highlights

ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അല്‍പസമയത്തിനകം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചു. വാഷിംഗ്‌ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരായി പ്ലേയിംഗ് ഇലവനിലെത്തിയത്. ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Avishka Fernando, Nuwanidu Fernando, Kusal Mendis(w), Ashen Bandara, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Jeffrey Vandersay, Chamika Karunaratne, Kasun Rajitha, Lahiru Kumara.

കണ്ണുകള്‍ സൂര്യകുമാറില്‍

ഗുവാഹത്തിയിലെ ആദ്യ ഏകദിനം 67 റണ്‍സിനും കൊല്‍ക്കത്തയിലെ രണ്ടാം മത്സരം നാല് വിക്കറ്റിനും ഇന്ത്യ വിജയിച്ചിരുന്നു. അതിന് മുമ്പ് ലങ്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പരയും ടീം ഇന്ത്യ സ്വന്തമാക്കിയതാണ്. കളി കാണാന്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ നേരിട്ട് സ്റ്റേഡിയത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി എന്നീ ചാനലുകളിലൂടെ മത്സരം തല്‍സമയം കാണാം. ഡിസ്‌നി ഹോട് സ്റ്റാറിലൂടെ ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങുമുണ്ട്. കാര്യവട്ടത്ത് ഒന്നരയ്ക്ക് മത്സരത്തിന് തുടക്കമാകും. കാര്യവട്ടത്ത് മുമ്പ് എത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച സൂര്യകുമാര്‍ യാദവിലാണ് കണ്ണുകളെല്ലാം.

ഓസീസ് പരീക്ഷയ്ക്ക് മുമ്പ് ജഡേജയ്ക്ക് അഗ്നിപരീക്ഷ; ഫിറ്റ്‌നസ് തെളിയിക്കാന്‍ നിര്‍ണായക നടപടി

click me!