ഓസീസ് പരീക്ഷയ്ക്ക് മുമ്പ് ജഡേജയ്ക്ക് അഗ്നിപരീക്ഷ; ഫിറ്റ്‌നസ് തെളിയിക്കാന്‍ നിര്‍ണായക നടപടി

Published : Jan 15, 2023, 12:30 PM ISTUpdated : Jan 15, 2023, 12:33 PM IST
ഓസീസ് പരീക്ഷയ്ക്ക് മുമ്പ് ജഡേജയ്ക്ക് അഗ്നിപരീക്ഷ; ഫിറ്റ്‌നസ് തെളിയിക്കാന്‍ നിര്‍ണായക നടപടി

Synopsis

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയ ജഡേജ പിന്നാലെ വലത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു

ബെംഗളൂരു: ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരീക്ഷയ്ക്ക് മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം. രഞ്ജി ട്രോഫിയില്‍ കളിച്ചാവും ജഡേജ നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി തയ്യാറെടുക്കുക. ജനുവരി 24ന് ആരംഭിക്കുന്ന സൗരാഷ്‌ട്രയുടെ അവസാന റൗണ്ട് മത്സരത്തിനുള്ള സ്‌ക്വാഡില്‍ ജഡേജയെ ഉള്‍പ്പെടുത്തി. ചെന്നൈയില്‍ തമിഴ്‌നാടിന് എതിരെയാണ് ഈ മത്സരം. പരിക്കിന്‍റെ ഇടവേള കഴിഞ്ഞ് വരുന്ന ജഡേജയ്‌ക്ക് ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വലിയ പരീക്ഷയാകും രഞ്ജി മത്സരം. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയ ജഡേജ പിന്നാലെ വലത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം നടത്തുകയാണ് താരം. ഫിറ്റ്‌

ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള 17 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ വെള്ളിയാഴ്‌ച സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയേയും ഉള്‍പ്പെടുത്തുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനാണ് എന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയാല്‍ മാത്രമേ ജഡേജയെ കളിപ്പിക്കുകയുള്ളൂ. ഈ ആഴ്‌ച ആദ്യം ജഡേജ ബൗളിംഗും ബാറ്റിംഗും പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ഇന്ത്യന്‍ ജേഴ്‌സി അണിയും മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റ് ജഡേജയ്ക്ക് വിജയിക്കേണ്ടതുണ്ട്. അതിനാലാണ് പരമ്പരയ്ക്ക് മുമ്പ് രഞ്ജി മത്സരം കളിക്കാന്‍ ജഡേജയോട് നിര്‍ദേശിച്ചത് എന്നാണ് സൂചന. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക
'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാന് മുന്നറിയിപ്പുമായി തിലക് വര്‍മ