
ഡൊമനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബുധനാഴ്ച ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടക്കമാകും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള പരമ്പരയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.
വിന്‍ഡ്സറിലെ ചരിത്രം
പരമ്പരാഗതമായി പേസ് ബൗളര്‍മാരെ തുണക്കുന്നതാണ് വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ചിന്‍റെ സ്വഭാവം. ആദ്യ മൂന്ന് ദിനവും പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ അവസാന രണ്ട് ദിനം സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത രണ്ടും മൂന്നും ദിനങ്ങളാണ് ബാറ്റിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യം.
മത്സരം തുടങ്ങുന്നത് എപ്പോള്‍
ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക.
ലൈവ് സ്ട്രീമിംഗ്
ഇന്ത്യയില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം ലൈവ് സ്ട്രീമിംഗുണ്ട്.
ടിവിയില്‍ കാണാന്‍
പ്രമുഖ സ്പോര്‍ട്സ് ചാനലുകളിലൊന്നും മത്സരം ലൈവ് സംപ്രേഷണമില്ല.നീണ്ട ഇടവേളക്കുശേഷം ദൂരദര്‍ശനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര തത്സമസംപ്രേഷണം ചെയ്യുന്നത്. ഡിഡി സ്പോര്‍ട്സിലും ദൂരദര്‍ശന്‍റെ പ്രാദേശിക നെറ്റ്‌വര്‍ക്കുകളിലും മത്സരം അതാത് ഭാഷകളില്‍ കാണാനാകും. എന്നാല്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കില്‍ മാത്രമെ ഇത് ലഭ്യമാകു. ഡിടിഎച്ചിലൂടെ ഡിഡി സ്പോര്‍ട്സ് ലഭ്യമാകില്ല.
ഫാബ് ഫോറില്‍ കോലിക്ക് ഇടമില്ല, നിലവിലുള്ളത് ഫാബ് ത്രീ മാത്രമെന്ന് മുന്‍ ഇന്ത്യന്‍ താരം
വിന്‍ഡീസ് ടീം: ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റൻ), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റൻ), അലിക്ക് അത്നാസെ, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസീഫ്, റായ്‌മർ റെയ്‌സി റോച്ച്, ജോമൽ വാരിക്കൻ
ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍) കെഎസ് ഭരത്, ഇഷാൻ കിഷൻ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.