ഫാബ് ഫോറില്‍ കോലിക്ക് ഇടമില്ല, നിലവിലുള്ളത് ഫാബ് ത്രീ മാത്രമെന്ന് മുന്‍ ഇന്ത്യന്‍ താരം

Published : Jul 10, 2023, 02:41 PM IST
ഫാബ് ഫോറില്‍ കോലിക്ക് ഇടമില്ല, നിലവിലുള്ളത് ഫാബ് ത്രീ മാത്രമെന്ന് മുന്‍ ഇന്ത്യന്‍ താരം

Synopsis

ഒരു ഘട്ടത്തില്‍ കോലിയും സ്മിത്തും റൂട്ടും വില്യംസണും ഫാബ് ഫോറില്‍ സ്ഥാനം ഉറപ്പുള്ളവരായിരുന്നെങ്കിലും കോലിയുടെ കാര്യം ഇപ്പോള്‍ അങ്ങനെയല്ലെന്ന് ആകാശ് ചോപ്ര യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ദില്ലി: സമകാലീന ടെസ്റ്റ് ക്രിക്കറ്റിലെ ടോപ് ഫോര്‍ ബാറ്റര്‍മാരായ സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ എന്നിവരെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത് ഫാബ് ഫോറെന്നാണ്. ഇതില്‍ സ്മിത്തും റൂട്ടും ടെസ്റ്റില്‍ ഇപ്പോഴും മിന്നുന്ന ഫോം തുടരുമ്പോള്‍ കെയ്ന്‍ വില്യംസണ്‍ ഐപിഎല്ലിനിടെയേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. വിരാട് കോലിയാകട്ടെ മൂന്ന് വര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിലായിരുന്നു.

അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ഫാബ് ഫോര്‍ നിലവിലില്ലെന്നും ഉള്ളത് ഫാബ് ത്രീ മാത്രമാണെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ഘട്ടത്തില്‍ കോലിയും സ്മിത്തും റൂട്ടും വില്യംസണും ഫാബ് ഫോറില്‍ സ്ഥാനം ഉറപ്പുള്ളവരായിരുന്നെങ്കിലും കോലിയുടെ കാര്യം ഇപ്പോള്‍ അങ്ങനെയല്ലെന്ന് ആകാശ് ചോപ്ര യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 2014-2019 ടെസ്റ്റ് ക്രിക്കറ്റിലെ കാര്യമാണ് നമ്മള്‍ പറയുന്നത്. ഒരുകാലത്ത് ഡേവിഡ് വാര്‍ണറുടെ പേരും ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ 2019നുശേഷം ഫാബ് ഫോര്‍ നിലവിലില്ല.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനായി ഒരുക്കുന്നത് പേസ് പിച്ചോ ?; വിന്‍ഡ്സര്‍ പാര്‍ക്കിന്‍റെ ചരിത്രം

അവസാന കളിച്ച 25 ടെസ്റ്റില്‍ 29.69 ശരാശരിയില്‍ 1277 റണ്‍സാണ് കോലി നേടിയത്. അടിച്ചത് ഒരേയൊരു സെഞ്ചുറിയും. ഇത് ഫാബ് ഫോറില്‍ ഇടം നേടാന്‍ പര്യാപതമല്ല. കോലി മാത്രമല്ല, ഡേവിഡ് വാര്‍ണറും ഇപ്പോള്‍ ഫാബ് ഫോറിന്‍റെ അടുത്തൊന്നുമില്ല. കാരണം കഴിഞ്ഞ 23 കളികളില്‍  32.89 ശരാശരിയില്‍ 1250 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ രണ്ട് വലിയ സെഞ്ചുറികളുണ്ട്. അതുകൊണ്ടുതന്നെ ഫാബ് ഫോര്‍ ഇപ്പോള്‍ നിലവിലില്ല. ഫാബ് ത്രീ മാത്രമേയുള്ളൂവെന്നും ആകാശ് ചോപ്ര പറ‍ഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍