ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനും സ്പിന്‍ പിച്ച്, അശ്വിനും ജഡേജയും ആറാടും

Published : Jul 19, 2023, 12:48 PM IST
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനും സ്പിന്‍ പിച്ച്, അശ്വിനും ജഡേജയും ആറാടും

Synopsis

2018ലാണ് വിന്‍ഡീസ് ഇവിടെ അവസാനം ടെസ്റ്റ് കളിച്ചത്. അന്ന് ശ്രീലങ്കക്കെതിരെ വിന്‍ഡീസ് വമ്പന്‍ ജയം നേടിയിരുന്നു. 1954ല്‍ വിന്‍ഡീസ് കുറിച്ച 681-8 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. രണ്ടാം ടെസ്റ്റില്‍ മഴ കളി മുടക്കാനുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന് നാളെ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക് ഓവലില്‍ തുടക്കമാവും. ആദ്യ ടെസ്റ്റ് നടന്ന ഡൊമനിക്കയിലെ പിച്ച് വേഗം കുറഞ്ഞതും സ്പിന്നര്‍മാരെ സഹായിക്കുന്നതും ആയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ നിന്നും വരുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ പിച്ചും സ്പിന്നര്‍മാരെ തുണക്കുന്നതാകുമെന്നാണ് റിപ്പോര്‍ട്ട്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഒന്നാം ഇന്നിംഗ്സിലെ ശരാശരി സ്കോര്‍ 302 ആണ്. നാലാം ഇന്നിംഗ്സില്‍ ഇത് 168 ആയി കുറയുമെന്നതിനാല്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ആദ്യ ദിനം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേഗവും സ്വിംഗും ലഭിക്കുമെങ്കിലും പിന്നീട് വേഗം കുറഞ്ഞ് പൂര്‍ണമായും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇതുവരെ 13 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിലയായി. 2016ലാണ് ഇവിടെ അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലായായി.

2018ലാണ് വിന്‍ഡീസ് ഇവിടെ അവസാനം ടെസ്റ്റ് കളിച്ചത്. അന്ന് ശ്രീലങ്കക്കെതിരെ വിന്‍ഡീസ് വമ്പന്‍ ജയം നേടിയിരുന്നു. 1954ല്‍ വിന്‍ഡീസ് കുറിച്ച 681-8 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. രണ്ടാം ടെസ്റ്റില്‍ മഴ കളി മുടക്കാനുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

മികച്ച പ്രകടനം നടത്താന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം ആവശ്യമില്ല; അശ്വിന്‍റെ പ്രസ്താവന തള്ളി ആകാശ് ചോപ്ര

ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 141 റണ്‍സിനും ജയിച്ചപ്പോള്‍ രണ്ട് ഇന്നിംഗ്സിലുമായി അശ്വിന്‍ 12ഉം ജഡേജ അഞ്ചും വിക്കറ്റെടുത്തിരുന്നു. വിന്‍ഡീസ് നിരയില്‍ വീണ 20 വിക്കറ്റില്‍ 17ഉം ഇരുവരും ചേര്‍ന്ന് പങ്കിട്ടപ്പോള്‍ പേസര്‍മാര്‍ക്ക് മൂന്ന് വിക്കറ്റ് മാത്രമാണ് ലഭിച്ചത്. പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ നാളെ പേസര്‍ ശാര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഇന്ത്യ അക്സര്‍ പട്ടേലിന് ടീമില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്