കിംഗ്‌സ്റ്റണ്‍ ടെസ്റ്റ്: വിന്‍ഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്

Published : Sep 02, 2019, 11:19 PM ISTUpdated : Sep 02, 2019, 11:20 PM IST
കിംഗ്‌സ്റ്റണ്‍ ടെസ്റ്റ്: വിന്‍ഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്

Synopsis

കഴിഞ്ഞ ദിവസം ബുമ്രയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട് പരുക്കേറ്റ ഡാരന്‍ ബ്രാവോ(23) ബാറ്റിംഗ് തുടരാനാവാതെ മടങ്ങിയതോടെ കണ്‍കഷന്‍ നിയമപ്രകാരം പകരക്കാരനായി ജെറമൈന്‍ ബ്ലാക്‌വുഡ് വിന്‍ഡീസിനായി ബാറ്റിംഗിനിറങ്ങി

കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ജയത്തിലേക്ക്.  423 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയിലാണ്. 45 റണ്‍സോടെ ഷമ്ര ബ്രൂക്സും നാലു റണ്ണുമായി ജേസണ്‍ ഹോള്‍ഡറും ക്രീസില്‍.

മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പൊരുതാതെ കീഴടങ്ങിയപ്പോള്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും മധ്യനിരയില്‍ ഷമ്രാ ബ്രൂക്സും(44), ജെറമൈന്‍ ബ്ലാക്‌വുഡും(38) നടത്തിയ പോരാട്ടം ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സിലെത്തിയപ്പോഴെ വിന്‍ഡീസിന്  ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ഇഷാന്ത് ശര്‍മ,  ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു. 16 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിനെ ഷമിയും മടക്കിയതോടെ വിന്‍ഡീസ് 37/2 ലേക്ക് വീണു.

കഴിഞ്ഞ ദിവസം ബുമ്രയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട് പരുക്കേറ്റ ഡാരന്‍ ബ്രാവോ(23) ബാറ്റിംഗ് തുടരാനാവാതെ മടങ്ങിയതോടെ കണ്‍കഷന്‍ നിയമപ്രകാരം പകരക്കാരനായി ജെറമൈന്‍ ബ്ലാക്‌വുഡ് വിന്‍ഡീസിനായി ബാറ്റിംഗിനിറങ്ങി. റോസ്റ്റണ്‍ ചേസിനെ(12) ജഡേജയും ഹെറ്റ്മെയറെ(1) ഇഷാന്തും വീഴ്ത്തിയതോടെ വിന്‍ഡീസ് വീണ്ടും കനത്ത തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ബ്രൂക്സ് -ബ്ലാക്‌വുഡ് സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിന്‍ഡീസ് സ്കോറിന് അല്‍പം മാന്യത നല്‍കി. ബ്ലാക്‌വുഡിനെ ഋഷഭ് പന്തിന്റെ കൈകകളിലെത്തിച്ച ബുമ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തില്ല
മഞ്ഞുരുകുന്നു, മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തും; ന്യൂസിലന്‍ഡിനെതിരെ കളിക്കുമെന്ന് റിപ്പോര്‍ട്ട്