ഇന്ത്യ-വിൻഡീസ് കാര്യവട്ടം ഏകദിനത്തിന് സൗജന്യ കുടിവെള്ളം; ഒരാള്‍ക്ക് 4 ലിറ്റര്‍ കുടി വെളളം ഉറപ്പാക്കുമെന്ന് മേയര്‍ വി വി രാജേഷ്

Published : Sep 26, 2026, 03:01 PM IST
VV Rajesh-Kerala Cricket Fans

Synopsis

കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോർപ്പറേഷൻ ഇടപെട്ട് കാണികൾക്ക് ആവശ്യമായ കുടിവെള്ളം സൗജന്യമായി ഉറപ്പാക്കുന്നത്. കൂടാതെ, മത്സരം അവസാനിച്ചയുടൻ തന്നെ സ്റ്റേഡിയവും പരിസരവും ശുചീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങൾ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

കോർപ്പറേഷനിൽ നടന്ന സാമ്പത്തിക-നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കാളിത്തമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കേസിന്‍റെ കൃത്യമായ വിവരങ്ങളും തെളിവുകളും കോർപ്പറേഷൻ പൊലീസിന് കൈമാറി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ തെരുവുനായ പ്രശ്നത്തിന് പിന്നിൽ തൊട്ടടുത്ത പഞ്ചായത്തുകളുടെ ഇടപെടലാണെന്ന് മേയർ ആരോപിച്ചു. സമീപ പഞ്ചായത്തുകളിൽ നിന്ന് തെരുവുനായ്ക്കളെ കോർപ്പറേഷൻ പരിധിയിലെത്തിച്ച് ഉപേക്ഷിക്കുന്നതായി നാല് കേന്ദ്രങ്ങളിൽ നിന്ന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

നിലവിൽ മുന്നൂറോളം തെരുവുനായ്ക്കൾ കോർപ്പറേഷന്റെ സംരക്ഷണ കേന്ദ്രങ്ങളിൽ (ഷെൽട്ടറുകൾ) കഴിയുന്നുണ്ട്. എന്നാൽ, നായ്ക്കൾക്കായി ഷെൽട്ടർ സംവിധാനം ആരംഭിച്ചപ്പോൾ ഒരു ജനപ്രതിനിധി (എം.എൽ.എ) ഉൾപ്പെടെയുള്ളവർ സെന്‍ററിനുള്ളിൽ കടന്നുവന്ന് വൻ പ്രതിഷേധവും പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ആയതിനാൽ, ആക്രമണ ഭീഷണി ഒഴിവാക്കുന്നതിനും സുഗമമായ പ്രവർത്തനത്തിനും നിലവിലെ മറ്റു ഷെൽട്ടറുകളുടെ ലൊക്കേഷനുകൾ പരസ്യപ്പെടുത്താൻ കഴിയില്ലെന്നും മേയർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താനെയിലെ വൃദ്ധസദനത്തിൽ വിനോദ് കാംബ്ലി, ആരോഗ്യനിലയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരാധകർ
ഇന്ത്യക്ക്‌ മികച്ച രണ്ടാം നിര ബൗളിംഗ്‌ ലൈനപ്പ്‌, ലോകകപ്പിന്‌ മുന്നോടിയായി മോര്‍ണി മോര്‍ക്കലിന്റെ വന്‍ പദ്ധതി