താനെയിലെ വൃദ്ധസദനത്തിൽ വിനോദ് കാംബ്ലി, ആരോഗ്യനിലയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

Published : Sep 26, 2026, 02:03 PM IST
Vinod Kambli

Synopsis

വയോജന കേന്ദ്രത്തിലെ ശുചിത്വത്തെയും സൗകര്യങ്ങളെയും പ്രശംസിച്ച് കാംബ്ലി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്കയിലായിരിക്കുകയാണ് ക്രിക്കറ്റ് ലോകം. താനെയിലെ ഒരു വയോജന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കാംബ്ലിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. താനെയിലെ 'നിദാൻ സെന്‍റർ ഫോർ എൽഡർലി കെയർ' എന്ന കേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.

വയോജന കേന്ദ്രത്തിലെ ശുചിത്വത്തെയും സൗകര്യങ്ങളെയും പ്രശംസിച്ച് കാംബ്ലി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വയോജന കേന്ദ്രത്തിലെ ജീവിതം സ്വന്തം വീട്ടിലെന്ന പോലെ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, വ്യക്തമായി സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന കാംബ്ലിയുടെ ശാരീരികാവസ്ഥയാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

54-കാരനായ കാംബ്ലി കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. കാംബ്ലിയുടെ തലച്ചോറിൽ രക്തക്കട്ട പിടിച്ചിട്ടുണ്ടെന്നും ഇതുമൂലം അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടെന്നും സുഹൃത്തും മുൻ ഫസ്റ്റ് ക്ലാസ് അമ്പയറുമായ മാർക്കസ് കുട്ടോ വെളിപ്പെടുത്തിയിരുന്നു. സംഭവങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയാണെന്നും പുകവലി വൻ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ കാംബ്ലിയുടെ ഭാര്യ ആന്ദ്രിയ ഹെവിറ്റ് ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കാംബ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ആന്ദ്രിയ വ്യക്തമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷയോടെ ഉയർന്നുവന്ന അത്ഭുത പ്രതിഭയായിരുന്നു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കളിക്കൂട്ടുകാരന്‍ കൂടിയായി വിനോദ് കാംബ്ലി. എന്നാൽ കരിയറിലെ മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച താരം 2000-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക്‌ മികച്ച രണ്ടാം നിര ബൗളിംഗ്‌ ലൈനപ്പ്‌, ലോകകപ്പിന്‌ മുന്നോടിയായി മോര്‍ണി മോര്‍ക്കലിന്റെ വന്‍ പദ്ധതി
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ