IND vs WI : വിമര്‍ശകര്‍ക്ക് ചുട്ടമറുപടി! വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി രോഹിത് ശര്‍മ്മ

Published : Feb 12, 2022, 09:18 AM ISTUpdated : Feb 12, 2022, 09:23 AM IST
IND vs WI : വിമര്‍ശകര്‍ക്ക് ചുട്ടമറുപടി! വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി രോഹിത് ശര്‍മ്മ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26 റൺസ് മാത്രമാണ് കോലി നേടിയത്

അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ (India vs West Indies ODI Series) തിളങ്ങാതിരുന്ന വിരാട് കോലിയെ (Virat Kohli) ശക്തമായി പിന്തുണച്ച് രോഹിത് ശര്‍മ്മ (Rohit Sharma). കോലിയുടെ ഫോമിനെ കുറിച്ച് ഇന്ത്യന്‍ ടീം (Team India) മാനേജ്മെന്‍റിന് ഒരു ആശങ്കയുമില്ലെന്ന് നായകന്‍ പറഞ്ഞു. കോലി ദക്ഷിണാഫ്രിക്കയിൽ നന്നായി കളിച്ചിരുന്നതായും രോഹിത് ചൂണ്ടിക്കാട്ടി. കോലിയുടെ ബാറ്റിംഗില്‍ ഒരു പ്രശ്നവുമില്ലെന്നും ഹിറ്റ്‌മാന്‍ (Hitman) പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26 റൺസ് മാത്രമാണ് കോലി നേടിയത്. 2015 ജൂണിന് ശേഷം ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പരയിൽ ഒരു അര്‍ധസെ‍ഞ്ചുറി പോലും നേടാത്തത്. മാത്രമല്ല, 71-ാം അന്താരാഷ്‌ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോലി. 2019 നവംബറിലാണ് കോലി അവസാനമായി ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ മൂന്നക്കം തികച്ചത്. 

കോലി നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 96 റൺസിന് ഇന്ത്യ ജയിച്ചു. 266 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 169 റൺസിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതവും ദീപക് ചാഹര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി 80 റൺസെടുത്ത ശ്രേയസ് അയ്യറും 56 റൺസെടുത്ത റിഷഭ് പന്തുമാണ് തിളങ്ങിയത്. 13 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയും 10 റൺസെടുത്ത ശിഖര്‍ ധവാനും നിരാശപ്പെടുത്തി. വിരാട് കോലി പൂജ്യത്തിന് പുറത്തായി. ശ്രേയസ് അയ്യര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യമായാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാ കളിയും ഇന്ത്യ ജയിക്കുന്നത്. രോഹിത് നായകനായ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത് എന്ന സവിശേഷതയുമുണ്ട്. 

IPL Auction 2022 Live : പണസഞ്ചിയുമായി ടീമുകള്‍, ആരാവും കോടിപതി, യുവരാജ! ഐപിഎല്‍ താരലേലം തല്‍സമയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്