വനിത ടി20 ലോകകപ്പ്: സെമി പോരാട്ടത്തില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ

Published : Mar 04, 2020, 12:57 PM IST
വനിത ടി20 ലോകകപ്പ്: സെമി പോരാട്ടത്തില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ

Synopsis

വനിത ട്വന്റി 20 ലോകകപ്പില്‍ നാളെ സെമിഫൈനല്‍ പോരാട്ടം. ആദ്യ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ട് ആണ്. ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍, ഇംഗ്ലണ്ട് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.  


സിഡ്‌നി: വനിത ട്വന്റി 20 ലോകകപ്പില്‍ നാളെ സെമിഫൈനല്‍ പോരാട്ടം. ആദ്യ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ട് ആണ്. ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍, ഇംഗ്ലണ്ട് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ നേരിടും. നാളെ രാവിലെ 9.30നാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ സെമി. ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി നടക്കും. 

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത്. 2018ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ഇന്ത്യ ഇതുവരെയും വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മെല്‍ബണിലാണ് ലോകകപ്പ് ഫൈനല്‍. 

അതേസമയം ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ എല്ലിസ് പെറിക്ക് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പെറിക്ക് പരിക്കേറ്റത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ നയിക്കും; മുഹമ്മദ് ഷമി ടീമില്‍, ദുലീപ് ട്രോഫി ഈസ്റ്റ് സോണ്‍ ടീം
'പരിക്കുകള്‍ പേസര്‍മാരുടെ കരിയറിന്റെ ഭാഗം'; ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ച് ഗ്ലെന്‍ മക്ഗ്രാത്ത്