തിളങ്ങിയത് മിതാലി മാത്രം; ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് വീണ്ടും തകര്‍ച്ച

By Web TeamFirst Published Mar 17, 2021, 1:23 PM IST
Highlights

79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത് നില്‍ക്കെ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി.

ലഖ്‌നൗ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യ തകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 49.3 ഓവറില്‍ 188 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത് നില്‍ക്കെ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി.

സ്മൃതി മന്ഥാന (18), പ്രിയ പൂനിയ (18), പൂനം റാവത്ത് (10), ഹേമലത (2), സുഷമ വര്‍മ (0), ജുലന്‍ ഗോസ്വാമി(5), മോണിക പട്ടേല്‍ (9), പ്രത്യുഷ (2), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാദിന്‍ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഷാന്‍ഗാസെ, സെഖുഖുനെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയും തകര്‍ച്ചയെ നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.  

click me!