വീണ്ടും 'പൂജ്യ'നായി രാഹുല്‍; ആശിഷ് നെഹ്റയുടെ റെക്കോര്‍ഡിനൊപ്പം

By Asianet MalayalamFirst Published Mar 16, 2021, 11:31 PM IST
Highlights

ട20 ലോകകപ്പിലാണ് ആശിഷ് നെഹ്റ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അംബാട്ടി റായുഡുവും തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ടി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന മുന്‍ പേസര്‍ ആശിഷ് നെഹ്റയുടെ റെക്കോര്‍ഡിനൊപ്പമാണ് രാഹുല്‍ ഇന്നെത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ആറ് പന്ത് നേരിട്ടശേഷമാണ് രാഹുല്‍ പൂജ്യത്തിന് മടങ്ങിയതെങ്കില്‍ മൂന്നാം മത്സരത്തില്‍ നാല് പന്ത് മാത്രമെ രഹുലിന് ക്രീസില്‍ ആയുസുണ്ടായുള്ളു. മാര്‍ക്ക് വുഡിന്‍റെ അതിവേഗത്തിന് മുന്നില്‍ രാഹുലിന്‍റെ പ്രതിരോധം പൊളിഞ്ഞു.

ട20 ലോകകപ്പിലാണ് ആശിഷ് നെഹ്റ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അംബാട്ടി റായുഡുവും തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയുടെ തുടക്കത്തില്‍ അര്‍ധസെഞ്ചുറിയും 30ന് മുകളില്‍ സ്കോറും നേടി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന രാഹുല്‍ പിന്നീട് കളിച്ച നാലു മത്സരങ്ങളില്‍ 0,1,0,0 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.

എന്നാല്‍ മത്സരശേഷം രാഹുലിന് കോലി പൂര്‍ണ പിന്തുണയാണ് നല്‍കിയത്. രാഹുല്‍ ടീമിലെ പ്രധാനപ്പെട്ട കളിക്കാരനാണെന്നായിരുന്നു കോലിയുടെ പ്രതികരണം.

click me!