ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ 220 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ ബാറ്റിങ് ആരംഭിച്ചു

By Web TeamFirst Published Jul 3, 2021, 9:28 PM IST
Highlights

മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 49 റണ്‍സ് നേടിയ നതാലി സ്‌കിവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 220 റണ്‍സ് വിജയലക്ഷ്യം. മോശം കാലാവസ്ഥയെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 219ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 49 റണ്‍സ് നേടിയ നതാലി സ്‌കിവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെടുത്തിട്ടുണ്ട്. സ്മൃതി മന്ഥാന (25), ജമീമ റോഡ്രിഗസ് (0) എന്നിവരാണ് ക്രീസില്‍. ഷെഫാലി വര്‍മ (19)യാണ് പുത്തായത്.

സ്‌കിവറിന് പുറമെ ഹീതര്‍ നൈറ്റ് (46), വിന്‍ഫീല്‍ഡ് ഹില്‍ (36) എന്നിവരാണ് നിരയില്‍ തിളങ്ങിയത്. സോഫിയ ഡഗ്ലി (28), എമി എലന്‍ ജോണ്‍ (17), കേറ്റ് ക്രോസ് (പുറത്താവാതെ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. താമി ബ്യൂമോണ്ട് (0), കാതറീന്‍ ബ്രന്റ് (6), സോഫിയ എക്ലെസ്റ്റോണ്‍ (9), സാറാ ഗ്ലെന്‍ (6), അന്യ ഷ്രുബ്‌സോണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ഇന്ത്യക്കായി ദീപ്തി ശര്‍മയ്ക്ക് പുറമെ ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂനം യാദവ്, സ്‌നേഹ് റാണ, ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!