Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: തോല്‍വിക്കിടയിലും കൊല്‍ക്കത്തയുടെ ഹീറോ വെങ്കടേഷിന് കോലിയുടെ ടിപ്‌സ്; വൈറല്‍ വീഡിയോ

കൊല്‍ക്കത്തയ്ക്കായി വെങ്കടേഷിന്റെ ആദ്യ ഐപിഎല്‍ മത്സരമായിരുന്നു അത്. 27 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിംഗ്‌സ്.
 

IPL 2021 Watch Video Virat Kohli shares batting tips with Venkatesh Iyer
Author
Abu Dhabi - United Arab Emirates, First Published Sep 21, 2021, 1:08 PM IST

അബുദാബി: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി 19 ഓവറില്‍ 92ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10 ഓവറില്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിന് താരങ്ങളുടെ പിന്മാറ്റം തിരിച്ചടി; രാജസ്ഥാനെതിരായ സാധ്യത ഇലവന്‍ അറിയാം...

48 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ (Shubman Gill) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. സഹഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) 41 റണ്‍സുമായി പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി വെങ്കടേഷിന്റെ ആദ്യ ഐപിഎല്‍ മത്സരമായിരുന്നു അത്. 27 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിംഗ്‌സ്. ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ഇടങ്കയ്യന്‍ പുറത്തെടുത്തത്.

ഐപിഎല്‍ 2021: രണ്ടാംപാദത്തില്‍ കരുത്തരായ രാജസ്ഥാന്‍; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ...

ആരാധകര്‍ക്കും വെങ്കടേഷിന്റെ കാര്യത്തില്‍ പൂര്‍ണ തൃപ്തി. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്. വെങ്കടേഷിന് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ടിപ്‌സ് കൊടുക്കുന്ന വീഡിയോയാണത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സംഭവം ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു.

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല 

''സ്വപ്‌ന അരങ്ങേറ്റം+ ഏറ്റവും മികച്ച താരത്തില്‍ നിന്ന് പഠിക്കുന്നു. ഇന്ന് വെങ്കടേഷ് അയ്യരുടെ രാത്രിയാണ്.'' എന്ന ക്യാപ്ഷനോടെയാണ് കൊല്‍ക്കത്ത വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ കാണാം... 

നേരത്തെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ (Eion Morgan) മോര്‍ഗനും വെങ്കടേഷിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ''പ്രധാന പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ കളിക്കുമ്പോള്‍ ഇത്തരത്തില്‍ ആക്രമണോത്സുകമായ ബാറ്റിംഗാണ് വേണ്ടത്. വെങ്കടേഷ് അത് ഭംഗിയായി നിര്‍വഹിച്ചു.'' മോര്‍ഗന്‍ വ്യക്താക്കി. 

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പരയില്‍ നിന്ന് പിന്മാറി

Follow Us:
Download App:
  • android
  • ios