ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ടോസ്; ബുമ്രയും പൂജാരയും എതിര്‍ടീമില്‍

By Web TeamFirst Published Jun 23, 2022, 3:16 PM IST
Highlights

നാല് ദിവസമാണ് സന്നാഹമത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഐപിഎല്ലിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.

ലണ്ടന്‍: ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബിര്‍മിംഗ്ഹാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം സന്നാഹമത്സരത്തിനിറങ്ങും. ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാണ് കളിക്കുന്നത്. മാസങ്ങളായി ടെസ്റ്റ് മത്സരം കളിക്കാത്തതിനാല്‍ എല്ലാവര്‍ക്കും അവസരം കിട്ടുന്ന തരത്തിലാണ് സന്നാഹമത്സരം ഒരുക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി, ഹനുമ വിഹാരി, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാമുവില്‍ ഇവാന്‍സ്, ലൂയിസ് കിംബര്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, റെഹാന്‍അഹമ്മദ്, സാമുവല്‍ ബേറ്റ്‌സ്, റോമന്‍ വാള്‍ക്കര്‍, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, വില്‍ ഡേവിസ്, നതാന്‍ ബൗളി, അബിദിന്‍ സകണ്ഡെ, ജോയ് എവിസണ്‍. 

നാല് ദിവസമാണ് സന്നാഹമത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഐപിഎല്ലിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍ ആര്‍ അശ്വിനും കെ എല്‍ രാഹുലും ടീമിനൊപ്പമില്ല. 

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ചേതേശ്വര്‍ പുജാരയ്ക്ക് മികച്ച തിരിച്ചുവരവാകും മത്സരം. അന്താരാഷ്ട്ര തലത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ 100 മത്സരങ്ങള്‍ പിന്നിട്ട വിരാട് കോലിക്കും മികച്ച പ്രകടനം അനിവാര്യം. ബയോ ബബിളിന്റെ സമ്മര്‍ദ്ധമില്ലെന്നതും താരങ്ങള്‍ക്ക് ആശ്വാസമാണ്.

കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പരമ്പരയിലെ അവശേഷിക്കുന്ന കളിയാണ് ബിര്‍മിംഗ്ഹാമില്‍ ജൂലൈ 1 മുതല്‍ നടക്കേണ്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ 2007ന് ശേഷം ആദ്യമായി ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കാം.

click me!