ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മൂന്ന് മാറ്റങ്ങള്‍

By Web TeamFirst Published Dec 6, 2020, 1:27 PM IST
Highlights

പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ജഡേജയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായിരുന്നു ചാഹല്‍.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലെത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ജഡേജയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായിരുന്നു ചാഹല്‍. ആദ്യ മത്സരത്തില്‍ റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി. 

പരിക്കേറ്റ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യൂ വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ചിന് പകരം മാര്‍കസ് സ്റ്റോയിനിസ് ടീമിലെത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രൂ ടൈ ടീമിലെത്തി. ജോഷ് ഹേസല്‍വുഡിന് പകരം ഡാനിയേല്‍ സാംസും ടീമിലെത്തി.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ടി നടരാജന്‍, യൂസ്‌വേന്ദ്ര ചാഹല്‍.

ഓസ്‌ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, മാര്‍കസ് സ്‌റ്റോയിനിസ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് ഹെന്റിക്വെസ്, മാത്യു വെയ്ഡ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്വെപ്‌സണ്‍, ആഡം സാംപ, ആഡ്രൂ ടൈ.

click me!