
ഇയാന്‍ ചാപ്പലിന് പിന്നാലെ സ്വിച്ച് ഹിറ്റിനെതിരെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും രംഗത്ത്. എന്നാല്‍ സ്വിച്ച് ഹിറ്റ് നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ അംപയര്‍ സൈമണ്‍ ടോഫല്‍ പറഞ്ഞു. ബൗളര്‍മാരുടെയും ഫീല്‍ഡിംഗ് ടീമിന്റെയും കണക്കുകൂട്ടലുകളെല്ലാം കാറ്റില്‍പ്പറത്തുന്ന സ്വിച്ച് ഹിറ്റിംഗിനെതിരെ ഇയാന്‍ ചാപ്പലാണ് ആദ്യം രംഗത്തെത്തിയത്. വലംകൈയന്‍ ബാറ്റ്‌സ്മാന്‍ പൊടുന്നനെ ഇടംകൈയനായും, നേരേ തിരിച്ചും ബാറ്റ് വീശുന്നത് ബൗളറോടുള്ള അനീതിയാണെന്ന് ചാപ്പല്‍ പറയുന്നു. ക്രിക്കറ്റ് നിയമങ്ങളോടുള്ള വെല്ലുവിളിയാണ് പുതിയ ഷോട്ടെന്ന് ഷെയ്ന്‍ വോണും ചൂണ്ടിക്കാട്ടി.
ഏത് വശത്തുനിന്ന് ഏത് കൈകൊണ്ടാണ് പന്തെറിയുന്നതെന്ന് ബൗളര്‍ നേരത്തേ അംപയറെ അറിയിക്കണം. വലംകൈയന്‍ ബാറ്റ്‌സ്മാനാണ് ക്രീസിലെങ്കില്‍ അതിന് അനുസരിച്ചാണ് ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നത്. എന്നാല്‍ സ്വിച്ച് ഹിറ്റ് ചെയ്യുന്നതോടെ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ഇടംകൈയനായി മാറുകയും ബൗളറുടെ താളം തെറ്റുകയും ചെയ്യും. ഇങ്ങനെയെങ്കില്‍ റണ്ണപ്പിന് ശേഷം ബൗളര്‍ക്കും ഏത് വശത്തുനിന്നും പന്തെറിയാന്‍ അനുമതി നല്‍കണം. ബൗളര്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ ഐ സി സി തിരുത്തണമെന്നും ഷെയ്ന്‍ വോണ്‍ ആവശ്യപ്പെട്ടു.
ഇതേസമയം, സ്വിച്ച് ഹിറ്റ് നിരോധിക്കുക പ്രായോഗികമല്ലെന്ന് അംപയര്‍ സൈമണ്‍ ടോഫല്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ഒരു ശാസ്ത്രമല്ല, അതൊരു കലയാണ്. ഇതുകൊണ്ടുതന്നെ പുതിയ ഷോട്ടുകള്‍ നിരോധിക്കുക പ്രായോഗികമല്ല. ഫീല്‍ഡ് അംപയര്‍ ഒരേസമയം പലകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനാല്‍ ബാറ്റ്‌സ്മാന്റെ ഗ്രിപ്പ് മാറുന്നതുകൂടി നോക്കുക പ്രയാസണമാണെന്നും ടോഫല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!