ഇടിക്കൂട്ടില്‍ മിന്നലായി നിഖാത് സരീന്‍; ബോക്‌സിംഗില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

Published : Aug 07, 2022, 09:10 PM ISTUpdated : Aug 07, 2022, 09:11 PM IST
ഇടിക്കൂട്ടില്‍ മിന്നലായി നിഖാത് സരീന്‍; ബോക്‌സിംഗില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

Synopsis

പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലും വനിതാ ബോക്‌സിംഗ് 48 കിലോ ഗ്രാം വിഭാഗത്തില്‍ നിതു ഗന്‍ഗാസും സ്വര്‍ണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 50നാണു നിതു കീഴടക്കിയത്.

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണാം. വനിതാ ബോക്‌സിംഗ് 50 കിലോ ഗ്രാം വിഭാഗത്തില്‍ നിഖാത് സരീന്‍ (Nikhat Zareen) സ്വര്‍ണം നേടി. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി മക്‌ന്യുലിനെയാണ് നിഖാത് ഫൈനലില്‍ തോല്‍പിച്ചത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമായിരുന്നിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 17 ആയി.

നേരത്തെ, പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലും വനിതാ ബോക്‌സിംഗ് 48 കിലോ ഗ്രാം വിഭാഗത്തില്‍ നിതു ഗന്‍ഗാസും സ്വര്‍ണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 50നാണു നിതു കീഴടക്കിയത്. ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെതിരെ ആയിരുന്നു അമിതിന്റെ ജയം.

രോഹിത് ഹിറ്റ് അല്ല ഹീറ്റ് മാനായി; ഇന്ത്യൻ താരങ്ങൾ ഇനി കളത്തിൽ തമാശ കളിക്ക് നിക്കില്ല! വീഡിയോ

വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതരായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം. ടേബിള്‍ ടെന്നിസില്‍ പുരുഷ ഡബിള്‍സ് ടീമിന് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടിവന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു ശരത് കമാല്‍- സത്യന്‍ ഗുണശേഖരന്‍ സഖ്യത്തിന്റെ തോല്‍വി.

അഭിമാനമായി എല്‍ദോസും അബ്ദുള്ളയും

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ ചരിത്ര സ്വര്‍ണം നേടാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മലയാളി താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക അത്ലറ്റിക്സ് ചംപ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസിന്റെ ചരിത്രനേട്ടം. 17.03 മീറ്റര്‍ ദൂരത്തോടെ എല്‍ദോസ് പോള്‍ ഒന്നാമത്. മൂന്നാം ഊഴത്തിലാണ് എല്‍ദോസ് സ്വര്‍ണം കണ്ടെത്തിയത്. 17.02 മീറ്ററില്‍ അബ്ദുള്ള അബൂബക്കര്‍ തൊട്ടുപിന്നിലെത്തി.

വിന്‍ഡീനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് ടോസ്; രോഹിത്തിന് പകരം ഹാര്‍ദിക് നയിക്കും, സഞ്ജു സ്ഥാനം നിലനിര്‍ത്തി

മത്സരശേഷം ഇരുവരും ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിച്ചു. ''വളരെയധികം സന്തോഷം രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ സാധിച്ചതില്‍. ഇത്തരത്തില്‍ സ്വര്‍ണവും വെള്ളിയും നേടാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഒളിംപിക്സ്, ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങിയ വലിയ ഇവന്റുകളില്‍ മെഡല്‍ നേടാന്‍ ഞങ്ങളൊരു പ്രചോദനമാവട്ടെ.'' ഇരുവരും പറഞ്ഞു. ഗവണ്‍മെന്റിന്റെ പിന്തുണ വലുതായിരുന്നുവെന്ന് ഇന്ത്യന്‍ ടീം മാനേജരും ഇരുവരുടേയും പരിശീലന കളരിയായിരുന്ന കോതമംഗലം എം എ കോളേജിലെ കായികാധ്യപകന്‍ കൂടിയായിരുന്ന ബാബു പി ഐ പറഞ്ഞു.
 

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം