ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദുബായിലേക്ക്; ഐപിഎല്ലും യുഎഇയില്‍ നടന്നേക്കും

Published : Jul 19, 2020, 03:41 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദുബായിലേക്ക്; ഐപിഎല്ലും യുഎഇയില്‍ നടന്നേക്കും

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായിലേക്ക് മാറ്റിയേക്കും. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായിലേക്ക് മാറ്റിയേക്കും. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. അടുത്തിടെ ചേര്‍ന്ന അപെക്‌സ് കൗണ്‍സിലിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ട്. എന്നാല്‍, രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ അഹമ്മദാബാദും ധരംശാലയും സുരക്ഷിതമല്ലെന്നാണു ബിസിസിഐ നിലപാട്. 

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇലേക്ക് മാറ്റാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്. 

ഐപില്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യുഎഇയിലേക്ക് മറ്റാന്‍ ആലോചിക്കുന്നത. അതിനിടെ ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ താരങ്ങളെ താമസിപ്പിക്കാനുള്ള ഹോട്ടലുകള്‍ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലാണ് ഫ്രാഞ്ചൈസി താമസിക്കാന്‍ ആലോചികുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടം
സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം