അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 337 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഹൈദരാബാദ്: ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫീല്‍ഡീംഗ് പിഴവുകളെ ട്രോളി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇന്നലെ ഹൈദരാബാദില്‍ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാരായ മുഹമ്മദ് നവാസും മുഹമ്മദ് വാസിമും പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി ഓടിയെത്തിയെങ്കിലും ആര് പിടിക്കുമെന്ന ആശയക്കുഴപ്പത്തില്‍ രണ്ട് പേരും പന്ത് പിടിക്കാതെ വിട്ടു കളഞ്ഞിരുന്നു.
പന്തിലേക്ക് അതിവേഗം ഓടിയെത്തിയ ഇരുവരും കൂട്ടിയിടി ഒഴിവാക്കാനാണ് ഒഴിഞ്ഞു മാറിയത്. എന്നാല്‍ പന്ത് ബൗണ്ടറിയിലേക്ക് പോകുകയും ചെയ്തു. ഈ വീഡിയോ പങ്കുവെച്ചാണ് പാകിസ്ഥാനും ഫീല്‍ഡിഗും ഒരിക്കലും അവസാനിക്കാത്ത പ്രേമകഥയെന്ന അടിക്കുറിപ്പോടെ ധവാന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്.
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 337 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 14 ജയിക്കാന്‍ 14 റണ്‍സ് മതിയായിരുന്നപ്പോള്‍ മാര്‍നസ് ലാബുഷെയ്നെതിരെ സിക്സിന് ശ്രമിച്ച ഹസന്‍ അലി പുറത്തായതാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് നയിച്ചത്.
18 പന്തില്‍ 16 റണ്‍സെടുത്ത ഹസന്‍ അലിക്ക് പുറമെ 83 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദും ആറാമനായി ക്രീസിലെത്തി 59 പന്തില്‍ 90 റണ്‍സടിച്ച ബാബര്‍ അസമും 50 റണ്‍സടിച്ച മുഹമ്മദ് നവാസുമായിരുന്നു പാകിസ്ഥാനുവേണ്ടി പൊരുതിയത്. ഓസീസിനായി ലാബുഷെയ്ന്‍ മൂന്നും കമിന്‍സും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. ഓസ്ട്രേലിയയുടെ എതിരാളി ആതിഥേയരായ ഇന്ത്യയാണ്.
