ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസവാര്‍ത്ത! പരിക്ക് മാറിയ സൂപ്പര്‍താരം അയര്‍ലന്‍ഡ് പര്യടനത്തിനുണ്ടാവും

Published : Jul 28, 2023, 08:43 AM IST
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസവാര്‍ത്ത! പരിക്ക് മാറിയ സൂപ്പര്‍താരം അയര്‍ലന്‍ഡ് പര്യടനത്തിനുണ്ടാവും

Synopsis

ബുമ്രയ്‌ക്കൊപ്പം ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് എന്നിവരും എന്‍സിഎയിലുണ്ട്. ഇവരുടെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എന്‍സിഎ പുറത്തുവിട്ടിരുന്നു.

ബംഗളൂരു: ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്ര പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായെന്ന് ബിസിസിഐ വ്യക്തമാക്കി. അടുത്തമാസം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുമ്ര കളിച്ചേക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. അയര്‍ലന്‍ഡിനെതിരെ മൂന്ന് ട്വന്റി 20യിലാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുമ്ര മാര്‍ച്ചില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പരിക്ക് മാറിയ ബുമ്ര ഇപ്പോള്‍ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ട്.

ബുമ്രയ്‌ക്കൊപ്പം ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് എന്നിവരും എന്‍സിഎയിലുണ്ട്. ഇവരുടെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എന്‍സിഎ പുറത്തുവിട്ടിരുന്നു. പ്രസിദ്ധും പൂര്‍ണ കായികക്ഷമത തെളിയിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. നെറ്റ്സില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്‍സിഎ സംഘടിപ്പിക്കുന്ന പരിശീലന മത്സരങ്ങളില്‍ ബുമ്രയും പ്രസിദ്ധും കളിക്കുന്നുണ്ട്. ഇരുവര്‍ക്കുമുണ്ടായ പുരോഗതില്‍ തൃപ്തരാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. 

രാഹുലും ശ്രേയസും നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചതായും ബിസിസിഐ അറിയിച്ചു. മാത്രമല്ല, കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനവും ഇരുവരും നടത്തുന്നുണ്ട്്. വരും ദിവസങ്ങളില്‍ പരിശീലനം കടുപ്പിക്കും. മാത്രമല്ല, റിഷഭ് പന്ത് വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. നേരിയ രീതിയില്‍ ബാറ്റിംഗ് - കീപ്പിംഗ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. താരത്തിന് വേണ്ടി പ്രത്യേക പരിശീലന സെഷനാണ് ഒരുക്കിയിരിക്കുന്നത്. 

ഏകദിനത്തിലും ടെസ്റ്റിലും ടീം ഇന്ത്യയുടെ നിര്‍ണായക താരമായി വളരുമ്പോഴാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ പരിക്ക് പിടികൂടിയത്. അയ്യര്‍ക്കും ശസ്ത്രക്രിയ വേണ്ടിവന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ കലശലായ പുറംവേദനയാണ് ശസ്ത്രക്രിയയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും ലോകകപ്പും നടക്കുമ്പോള്‍ നിര്‍ണായകമാണ് ശ്രേയസിന്റെ നാലാം നമ്പര്‍.

രോഹിത് ഏഴാമന്‍, കോലി ഇറങ്ങിയില്ല; 'പരീക്ഷണ' ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

അയ്യര്‍ക്ക് പകരം പരീക്ഷിച്ച ട്വന്റി 20 സ്റ്റാര്‍ സൂര്യകുമാര്‍ യാദവ് ഇതുവരെ ഏകദിന നാലാം നമ്പറില്‍ ക്ലച്ച് പിടിച്ചിട്ടില്ല. ജസ്പ്രീത് ബുമ്രയും ശ്രേയസ് അയ്യരും അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ലഭ്യമായിരിക്കും.

youtubevideo
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കഴിവുള്ള താരങ്ങള്‍ പുറത്തുണ്ടെന്ന് സഞ്ജു ഓര്‍ക്കുന്നത് നല്ലതാണ്'; കടുത്ത വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര
സഞ്ജു തെറിക്കും, പാകിസ്ഥാനെതിരെ അഭിഷേക് ശര്‍മ ഓപ്പണ്‍ ചെയ്‌തേക്കും; ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു