പരിശീലനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ബിസിസിഐ; താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന

By Web TeamFirst Published May 18, 2020, 7:26 PM IST
Highlights

സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് താരങ്ങളും പരിശീലനത്തില്‍ ഏര്‍പ്പെടുക. വിമാന സര്‍വീസുകള്‍ പുനഃരാംഭിച്ചാല്‍ മറ്റുതാരങ്ങളും പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടിവരും.
 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വ്യത്യസ്ഥമായ പരിശീലനം ചിട്ടപ്പെടുത്താനൊരുങ്ങി ബിസിസിഐ. കൊവിഡ് വ്യാപനത്തെ വിവിധ ടീമുകളിലെ താരങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. ഇതിനിടെ ഇംഗ്ലണ്ട്, ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലനം ഒരിക്കാനുള്ള പദ്ധതി ഒരുക്കുകയാണ് ബിസിസിഐ. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരിക്കും പരിശീലനം. മുന്‍നിര താരങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടില്ലെന്നാണ് ബിസിസിഐ പുറത്തുവരുന്ന വിവരം.

മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഇക്കാരണങ്ങള്‍; വെളിപ്പെടുത്തലുമായി ഗംഭീര്‍

സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് താരങ്ങളും പരിശീലനത്തില്‍ ഏര്‍പ്പെടുക. വിമാന സര്‍വീസുകള്‍ പുനഃരാംഭിച്ചാല്‍ മറ്റുതാരങ്ങളും പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടിവരും.  താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.

വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം സ്വന്തം വീടുകളില്‍ പരിശീലനം നടത്തുന്നുണ്ട്. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുമ്പോള്‍ ശ്രീലങ്കയെയാണ് ഇന്ത്യക്ക് ആദ്യം നേരിടേണ്ടി വരിക. ജൂണില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്. കൊവിഡ് വ്യാപനം അധികം ബാധിക്കാത്ത രാജ്യമാണ് ശ്രീലങ്ക. 

അന്ന് സച്ചിനെ പുറത്താക്കിയതില്‍ ദു:ഖമുണ്ടെന്ന് അക്തര്‍

ഇതോടൊപ്പം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ മുടങ്ങിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 4000 കോടിയാണ് ബിസിസിഐക്ക് നഷ്ടം സംഭവിക്കുക.

click me!