എല്ലാ പന്തും ഔട്ടാണെന്ന് ജഡേജ ചിന്തിക്കുന്നു! ഡിആര്‍എസിലെ പിഴവ് തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ

Published : Mar 08, 2023, 06:51 PM IST
എല്ലാ പന്തും ഔട്ടാണെന്ന് ജഡേജ ചിന്തിക്കുന്നു! ഡിആര്‍എസിലെ പിഴവ് തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ

Synopsis

ജഡേജയുടെ നിര്‍ബന്ധത്തിലായിരുന്നു രോഹിത് രണ്ട് തവണയും റിവ്യു എടുത്തത്. രണ്ട് തവണയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനോടും അഭിപ്രായം ചോദിച്ചെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ജഡേജയുടെ അഭിപ്രായമാണ് രോഹിത് മുഖവിലക്കെടുത്തത്.

അഹമ്മദാബാദ്: ഇന്‍ഡോര്‍ ടെസ്റ്റില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ (ഡിആര്‍എസ്) ഇന്ത്യ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടേണിങ് പിച്ചില്‍ മൂന്ന് ഡിആര്‍എസും ഇന്ത്യ നഷ്ടമാക്കി കഴിഞ്ഞു. മൂന്നും എടുത്ത് നഷ്ടമാക്കിയതാകട്ടെ ഓസീസിന്റെ നാലും വിക്കറ്റും പിഴുത രവീന്ദ്ര ജഡേജയും. മര്‍നസ് ലാബുഷെയ്‌നെ അക്കൗണ്ട് തുറക്കും മുമ്പ് ജഡേജ പുറത്താക്കിയെങ്കിലും അത് നോബാളായത് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് ജഡേജയുടെ പന്തില്‍ ലാബഷെയ്‌നിനെതിരെ ഇന്ത്യ രണ്ട് തവണ റിവ്യു എടുത്ത് നഷ്ടമാക്കിയത്. 

ജഡേജയുടെ നിര്‍ബന്ധത്തിലായിരുന്നു രോഹിത് രണ്ട് തവണയും റിവ്യു എടുത്തത്. രണ്ട് തവണയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനോടും അഭിപ്രായം ചോദിച്ചെങ്കിലും സീനിയര്‍ താരമെന്ന നിലയില്‍ ജഡേജയുടെ അഭിപ്രായമാണ് രോഹിത് മുഖവിലക്കെടുത്തത്. മൂന്നാം തവണ സ്മിത്തിനെതിരെ റിവ്യു എടുത്ത് നഷ്ടമാക്കിയതും ജഡേജ തന്നെയായിരുന്നു. ഇത്തവണയും ആശയക്കുഴപ്പത്തിലായിരുന്ന രോഹിത്തിനെ റിവ്യു എടുക്കാന്‍ പ്രേരിപ്പിച്ചത് ജഡേജ തന്നെ. അംപയര്‍ നോട്ടൗട്ട് വിളിച്ചതോടെ മൂന്ന് റിവ്യുവും ഇന്ത്യക്ക് നഷ്ടമായി.

ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് രോഹിത് ശര്‍മയിപ്പോള്‍. റിവ്യൂയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''സ്റ്റംപിന് ഏറെ പുറത്തേക്ക് പോകുന്ന പന്തുകളില്‍ പോലും റിവ്യൂ എടുക്കേണ്ടി വരുന്നു. സ്റ്റംപിനടുത്താണെങ്കിലും പോലു വലിയ കുഴപ്പമില്ല. ഇത്തരം അപ്പീലുകളില്‍ താരങ്ങള്‍ മയപ്പെടേണ്ടതുണ്ട്. ജഡ്ഡു കരുന്നത്, എറിയുന്ന ഓരോ പന്തുകളും വിക്കറ്റാണെന്നണ്. താരങ്ങള്‍ അമിതാവേശം കാണിക്കുമ്പോഴാണ് എനിക്കും ഇടപെടേണ്ടി വരുന്നത്. ഇത്തരം പിഴവുകള്‍ വരുത്താതെ നോക്കണം. ടീം തെറ്റുകളില്‍ ഉള്‍ക്കൊള്ളും. അതിനെ കുറിച്ച് പഠിക്കും.'' രോഹിത് അഹമ്മദാബാദ് ടെസ്റ്റിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് അഹമ്മദാബാദില്‍ ജയിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയാവട്ടെ പരമ്പരയില്‍ ഒപ്പമെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്‍ഡോര്‍ ടെസ്റ്റില്‍ അവര്‍ ഒമ്പത് വിക്കറ്റിന്റെ ജയം നേടിയിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഓസ്‌ട്രേലിയ ഗംഭീര തിരിച്ചടി നല്‍കുകയായിരുന്നു.

ഇന്ത്യ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ബ്ലാസ്റ്റേഴ്‌സിനെതിരായ സൂപ്പര്‍ കപ്പ് മത്സരം: 'സത്യം പറഞ്ഞാല്‍ ചിരിയാണ് വന്നത്'; പരിഹാസവുമായി ബംഗളൂരു കോച്ച്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?