ഐസിസി വനിതാ ടി20 റാങ്കിംഗ്: ഒന്നാം സ്ഥാനത്തോട് അടുത്ത് ദീപ്തി ശര്‍മ; രാജേശ്വരിക്ക് വന്‍ നേട്ടം

Published : Feb 01, 2023, 05:11 PM IST
ഐസിസി വനിതാ ടി20 റാങ്കിംഗ്: ഒന്നാം സ്ഥാനത്തോട് അടുത്ത് ദീപ്തി ശര്‍മ; രാജേശ്വരിക്ക് വന്‍ നേട്ടം

Synopsis

ഓസ്‌ട്രേലിയയുടെ മേഘന്‍ ഷട്ട് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ കാതറീന്‍ ബ്രണ്ട് ആറാം സ്ഥാനത്തുണ്ട്. ഏഴാം സ്ഥാനത്തുള്ള രേണുക സിംഗാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം.

ദുബായ്: ഐസിസി വനിതാ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനോട് അടുത്ത് ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദീപ്തിക്ക് 737 റേറ്റിംഗ് പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണിന് 763 പോയിന്റും. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ദീപ്തി സോഫിക്ക് പിന്നിലെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ നോന്‍കുലുലേകോ ലബ, ഇംഗ്ലണ്ടിന്റെ സാറ ഗ്ലെന്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനത്തേക്ക് വീണു. 

ഓസ്‌ട്രേലിയയുടെ മേഘന്‍ ഷട്ട് അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ കാതറീന്‍ ബ്രണ്ട് ആറാം സ്ഥാനത്തുണ്ട്. ഏഴാം സ്ഥാനത്തുള്ള രേണുക സിംഗാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. അതേസമയം, സ്‌നേഹ് റാണ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇന്‍ഡീസ്) പത്താം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡിന്റെ ലിയ തഹൂഹു, ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്മായില്‍ എന്നിവരാണ് എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍.

അതേസമയം, ഇന്ത്യന്‍ താരം രാജേശ്വരി ഗെയ്കവാദ് ഏഴ് വലിയ നേട്ടമുണ്ടാക്കി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാജേശ്വരി 14-ാം സ്ഥാനത്തെത്തി. ഐസിസി ടി20 പുരുഷ താരങ്ങളുടെ റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ വിസ്മയ കുതിപ്പ് തുടരുന്ന സൂര്യകുമാര്‍ യാദവിന് മുന്നില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് പഴങ്കഥയായി. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ മികവോടെ ഒന്നാം സ്ഥാനത്തുള്ള സൂര്യ ടി20 ചരിത്രത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റിലെത്തി. 

സൂര്യക്ക് ഇപ്പോള്‍ 910 പോയിന്റുകളാണുള്ളത്. 2014 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ മികവോടെ 897 റേറ്റിംഗ് പോയിന്റിലെത്തിയ കോലിയുടെ റെക്കോര്‍ഡാണ് സൂര്യയുടെ കുതിപ്പിന് മുന്നില്‍ വഴിമാറിയത്. അതേസമയം ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് പേരിലുള്ള ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്റെ റെക്കോര്‍ഡിന് കനത്ത ഭീഷണി സൃഷ്ടിച്ചാണ് സൂര്യകുമാര്‍ യാദവിന്റെ പടയോട്ടം. ഒന്നാമതുള്ള മലാന് 915 റേറ്റിംഗ് പോയിന്റാണുള്ളത്. 

2020 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് മലാന്‍ ഈ നേട്ടത്തിലെത്തിയത്. നാളിതുവരെ പിന്നീടാരും മലാന്റെ ഈ റെക്കോര്‍ഡിന് അരികില്‍ എത്തിയിരുന്നില്ല. 2018ല്‍ 900 റേറ്റിംഗ് പോയിന്റിലെത്തിയ ഓസീസിന്റെ ആരോണ്‍ ഫിഞ്ചാണ് എക്കാലത്തെയും മികച്ച റേറ്റിംഗ് പട്ടികയില്‍ മൂന്നാമത്. 897 പോയിന്റുമായി നിലവില്‍ നാലാമതാണ് വിരാട് കോലി.

ഐസിസി ഏകദിന റാങ്കിംഗ്: മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍; ജേസണ്‍ റോയിക്കും നേട്ടം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ