Asianet News MalayalamAsianet News Malayalam

ഐസിസി ഏകദിന റാങ്കിംഗ്: മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍; ജേസണ്‍ റോയിക്കും നേട്ടം

ആറാം സ്ഥാനത്താണ് ഗില്‍. 734 പോയിന്റാണ്  ഗില്‍. തൊട്ടുപിന്നില്‍ 727 പോയിന്റോടെ വിരാട് കോലി ഏഴാമതുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പതാം സ്ഥാനത്താണ്. 719 പോയിന്റാണ് രോഹിത്തിന്.

ICC odi rankig upadates after South Africa vs England series saa
Author
First Published Feb 1, 2023, 4:30 PM IST

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച പ്രകടനനത്തിന് പിന്നലെ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ്. ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ 113 റണ്‍സ് നേടിയിരുന്നു. ഇതോടെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റോയ് 15-ാം റാങ്കിലെത്തി. അതേസമയം, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 887 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ താങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്.

ആറാം സ്ഥാനത്താണ് ഗില്‍. 734 പോയിന്റാണ്  ഗില്‍. തൊട്ടുപിന്നില്‍ 727 പോയിന്റോടെ വിരാട് കോലി ഏഴാമതുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പതാം സ്ഥാനത്താണ്. 719 പോയിന്റാണ് രോഹിത്തിന്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയന്‍ വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് എടുത്തുപറയേണ്ട കാര്യം. ബാക്കിയുള്ള സ്ഥാനങ്ങള്‍ക്ക് ഇളക്കം തട്ടിയിട്ടില്ല. ബാബറിന് പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡര്‍ ഡസ്സന്‍ (795) രണ്ടാമതുണ്ട്. സഹതാരം ക്വിന്റണ്‍ ഡി കോക്ക് (750) മൂന്നാമത്. ഡേവിഡ് വാര്‍ണര്‍ (747), ഇമാം ഉള്‍ ഹഖ് (740) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത്.

ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് (719) എട്ടാമതുണ്ട്. വില്യംസണ്‍ (700) പത്താം സ്ഥാനത്തും. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 26-ാം സ്ഥാനത്തെത്തി. ഡേവിഡ് മില്ലര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 19-ാം റാങ്കിലുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 49-ാം റാങ്കിലെത്തി.

ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ഇംഗ്ലീഷ്് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ 35ല്‍ തിരിച്ചെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കഗിസോ റബാദ 13-ാം സ്ഥാനത്തുണ്ട്. ആന്റിച്ച് നോര്‍ജെ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48-ാം റാങ്കിലെത്തി. രണ്ട് മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് നോര്‍ജെ വീഴ്ത്തിയത്.

സൂര്യോദയത്തില്‍ കിംഗ് കോലിയുടെ സിംഹാ‌സനം തെറിച്ചു; ട്വന്‍റി 20യില്‍ സ്‌കൈക്ക് പുതിയ റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios