ഇന്ത്യക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും

By Web TeamFirst Published Jan 21, 2021, 8:00 PM IST
Highlights

താരം പിന്മാറിയതായിട്ടാണ് വിവരം. പൂര്‍ണ ഫിറ്റ്നസിലേക്കു മടങ്ങിയെത്താന്‍ താരത്തിനു ആറാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സേവനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിക്കില്ല. നേരത്തെ ആദ്യ രണ്ട് ടെസ്റ്റിന് ശേഷം താരം തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. എ്ന്നാല്‍ ജഡേജയ്ക്ക് പരമ്പര നഷ്ടമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം പിന്മാറിയതായിട്ടാണ് വിവരം. പൂര്‍ണ ഫിറ്റ്നസിലേക്കു മടങ്ങിയെത്താന്‍ താരത്തിനു ആറാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിരുന്നു. പാറ്റ് കമ്മിന്‍സിനെ നേരിടുമ്പോഴാണ് ജഡേയുടെ തള്ളവിരലിന് പരിക്കേല്‍ക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ആദ്യ രണ്ട് ടെസ്റ്റിലേക്ക് താരത്തെ പരിഗണിച്ചതുമില്ല. പിന്നാലെയാണ് ജഡേജ പിന്മാറുന്നവെന്ന വാര്‍ത്ത വന്നത്. 

ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള നിശ്ചിത ഓവര്‍ പരമ്പരകളില്‍ ജഡേജയെ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ച് സെലക്ടമാര്‍ പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.  ഇനി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി അദ്ദേഹം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തിരിക്കും.

ഫെബ്രുവരി അഞ്ചിനു ചെന്നൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍.

click me!