രോഹിത് അധികം വൈകാതെ ഹാര്‍ദിക്കിന്റെ പിന്നിലാവും! അവിശ്വസനീയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

Published : Mar 08, 2023, 04:43 PM IST
രോഹിത് അധികം വൈകാതെ ഹാര്‍ദിക്കിന്റെ പിന്നിലാവും! അവിശ്വസനീയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

Synopsis

സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിക്കുന്ന ഹാര്‍ദിക് 25 ലക്ഷം ഫോളോവേഴ്‌സിലെത്തിയതും അതിവേഗം. നേട്ടം പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമാണ് 29കാരനായ ഹാര്‍ദിക്.

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ 25 ദശലക്ഷം ഫോളോവേഴ്‌സെന്ന നേട്ടം പിന്നിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പണ്ഡ്യ. എ ബി ഡിവില്ലിയേഴ്‌സ്, റോജര്‍ ഫെഡര്‍, റാഫേല്‍ നദാല്‍, മാക്‌സ് വെഴ്സ്റ്റപ്പന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ഹാര്‍ദിക്കിന് പിന്നിലാണ്. ബാറ്റെടുത്താല്‍ തകര്‍ത്തടിക്കുന്ന വെടിക്കെട്ട്. പന്തെടുത്താല്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാകുന്ന ബൗളര്‍. ക്രിക്കറ്റിന് പുറത്ത് ഫാഷന്‍ രംഗത്തെ ട്രെന്റുകളും പിന്തുടരുന്ന ഹാര്‍ദിക് പണ്ഡ്യ ആരാധകരുടെ ഇഷ്ടതാരമാണ്.

സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിക്കുന്ന ഹാര്‍ദിക് 25 ലക്ഷം ഫോളോവേഴ്‌സിലെത്തിയതും അതിവേഗം. നേട്ടം പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമാണ് 29കാരനായ ഹാര്‍ദിക്. ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിന്റെ 25 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പോസ്റ്റ് ചെയ്താണ് സന്തോഷം ഹാര്‍ദിക് ആരാധകരെ അറിയിച്ചത്. ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡിവില്ലിയേഴ്‌സ്, ടെന്നിസിലെ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍,റാഫേല്‍ നദാല്‍,ഫോര്‍മുല വണ്‍ താരം മാക്‌സ് വെഴ്സ്റ്റപ്പന്‍, എര്‍ളിംഗ് ഹാളണ്ട് തുടങ്ങിയവരെയെല്ലാം ഹാര്‍ദിക് പിന്തള്ളി.

ആരാധകരുടെ സ്‌നേഹത്തിന് നന്ദിയെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരാക്കിയതോടെ ഹാര്‍ദിക്കിന്റെ പിന്തുണ വലിയതോതില്‍ കൂടിയിരുന്നു. ലോകകപ്പിന് ശേഷം നടന്ന മൂന്ന് ട്വന്റി 20 പരമ്പരകളിലും ഇന്ത്യന്‍ ടീമിനെ ഹാര്‍ദിക്കാണ് നയിച്ചത്. 27 ദശലക്ഷത്തോളം ഫോളോഴ്‌സുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഹാര്‍ദിക് അധികം വൈകാതെ മറികടന്നേക്കും. അതേസമയം, 239 ദശലക്ഷം ആരാധകര്‍ പിന്തുടരുന്ന വിരാട് കോലിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം.

ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലാണ് ഹാര്‍ദിക് ഇനി കളിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. മാത്രമല്ല, ഒരു മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നതും ഹാര്‍ദിക്കാണ്.

ശുഭ്മാന്‍ ഗില്‍ അല്ല, ലോക ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സൂപ്പര്‍ താരത്തെ പ്രവചിച്ച് മാര്‍നസ് ലാബുഷെയ്ന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം