
കൊല്‍ക്കത്ത: ഐപിഎല്‍ രണ്ടാം പാദത്തിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സന്തോഷ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്നു ശുഭ്മാന്‍ ഗില്‍ ഐപിഎല്ലിനെത്തും. നിലവില്‍ ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് അദ്ദേഹം. താരം ഉടന്‍ പരിശീലനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് ഗില്ലിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഇന്ത്യയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സ്‌കാനിംഗില്‍ പരിക്ക് അല്‍പം ഗുരുതരമെന്ന് കണ്ടെത്തുകയും ചെയ്തു. ''കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് അവന്‍ പൂര്‍ണമായും മുക്തനായി. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് അവന്‍. ഉടനെ ഐപിഎല്ലിനായി യുഎഇയിലേക്ക് പോകും.'' എന്‍സിഎ വക്താക്കള്‍ അറിയിച്ചു.
നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകമാണ്. 2018 മുതല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുന്ന ഗില്‍ 48 മത്സരങ്ങളില്‍ നിന്ന് 1071 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!