
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും ഇന്ത്യന്‍ ടീമിനെ അലട്ടുന്നത് നായകന്‍ രോഹിത് ശര്‍മയുടെ പരിക്കാണ്. ബാറ്റിംഗിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് പിന്നീട് ക്രീസിലിറങ്ങിയില്ല. നാലാം ടി20 ക്ക് മുമ്പ് രോഹിത്തിന്‍റെ പരുക്ക് ഭേദമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിരവധി നിര്‍ണായക പരമ്പരകളാണ് രോഹിത്തിന് പരിക്ക് മൂലം നഷ്ടമായത്. 2020 തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായിരുന്നു. പിന്നീട് ടി20 പരമ്പരയില്‍ കളിച്ച് രോഹിത് തിരിച്ചെത്തി. പിന്നാലെ രോഹിത്തിന് പരിക്ക് മൂലം അതേവര്‍ഷം ഐപിഎല്ലിലും മത്സരങ്ങള്‍ നഷ്ടമായി. അതിനുശേഷം ഓസ്ട്രേലിയക്കെതിരെ നടന്ന ഐതിഹാസിക ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത്തിന് പരിക്കുമൂലം കളിക്കാനായില്ല.
2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ട രോഹിത്തിന് അതേവര്‍ഷം അവസാനം നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര പരിക്കു മൂലം നഷ്ടമായി. ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്ന രോഹിത്തിന് പരിക്ക് ഭേദമാകാത്തതിനാല്‍ ഏകദിന പരമ്പരയിലും കളിക്കാനായില്ല. കെ എല്‍ രാഹുലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 0-3ന് തോറ്റു.
അതേവര്‍ഷം ന്യൂസിലന്‍ഡിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചു. ഈ വര്‍ഷം ഐപിഎല്ലിന് ശേഷം ദക്ഷിാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലും രോഹിത് വിശ്രമനം എടുത്തു. ഇതിന് പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ കൊവിഡ് മൂലം രോഹിത്തിന് കളിക്കാനായില്ല.
സഞ്ജുവിന് ഇടമുണ്ടാകുമോ ?; ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം Page views: Not yet updated
ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച രോഹിത്തിന് പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി. ടി20 പരമ്പരയില്‍ തിരിച്ചെത്തിയ രോഹിത്തിന് മൂന്നാ മത്സരത്തില്‍ പരിക്കുമൂലം തിരിച്ചു കയറേണ്ടിവന്നു.