ആദ്യ മത്സരം കളിക്കുമ്പോള്‍ 1178ാമതായിരുന്നു സൂര്യ. അഞ്ചാം മത്സരത്തിലെത്തിയപ്പോഴേക്കും റാങ്കിംഗ് 77 ആയി. പത്താം മത്സരത്തില്‍ ഇത് 66ഉം 15-ാം മത്സരത്തില്‍ 49ഉം ആയിരുന്നു സൂര്യയുടെ റാങ്കിംഗ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറിയോടെ 20-ാം മത്സരമാകുമ്പോഴേക്കും റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് സൂര്യകുമാര്‍ കയറി. 22ാം മത്സരത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തം പേരിലാക്കി സൂര്യകുമാര്‍ യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ് സൂര്യകുമാറിനെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമായി രണ്ട് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ സൂര്യകുമാറിനുള്ളത്.

ബാബറിന് 818 റേറ്റിംഗ് പോയന്‍റും സൂര്യക്ക് 816 റേറ്റിംഗ് പോയന്‍റുമുണ്ട്. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്കും(897), കെ എല്‍ രാഹുലിനും(816)നും ശേഷം ടി20 റാങ്കിംഗില്‍ 800 റേറ്റിംഗ് പോയന്‍റ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് സൂര്യകുമാര്‍. ടി20 ക്രിക്കറ്റില്‍ അരങ്ങേറി തന്‍റെ 22-ാം മത്സരത്തിലാണ് സൂര്യകുമാര്‍ രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നത് എന്ന പ്രത്യേകതയുമുണ്ട്.

സഞ്ജുവിന് ഇടമുണ്ടാകുമോ ?; ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം

ആദ്യ മത്സരം കളിക്കുമ്പോള്‍ 1178ാമതായിരുന്നു സൂര്യ. അഞ്ചാം മത്സരത്തിലെത്തിയപ്പോഴേക്കും റാങ്കിംഗ് 77 ആയി. പത്താം മത്സരത്തില്‍ ഇത് 66ഉം 15-ാം മത്സരത്തില്‍ 49ഉം ആയിരുന്നു സൂര്യയുടെ റാങ്കിംഗ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറിയോടെ 20-ാം മത്സരമാകുമ്പോഴേക്കും റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് സൂര്യകുമാര്‍ കയറി. 22ാം മത്സരത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി.

ഐസിസി ടി20 റാങ്കിംഗ്: വിന്‍ഡീസിന്‍റെ കിളി പാറിച്ച മിന്നലടി; ബാബറിന്‍റെ ഒന്നാം റാങ്കിന് തൊട്ടരികെ സൂര്യകുമാര്‍

വിദേശത്ത് ടി20 മത്സരങ്ങളില്‍ ചേസ് ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ 75ന് മുകളില്‍ സ്കോര്‍ ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററുമാണ് സൂര്യ. രോഹിത് ശര്‍മയാണ് രണ്ട് തവണ 75ന് മുകളില്‍ സ്കോര്‍ ചെയ്ത് സൂര്യകൊപ്പമുള്ളത്. കെ എല്‍ രാഹുലും വിരാട് കോലിയും ശിഖര്‍ ധവാനും വിദേശത്ത് ഓരോ തവണ ചേസിംഗില്‍ 75ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.