പവര്‍ പ്ലേയിൽ ഗുജറാത്തിനെ പിടിച്ചുനിര്‍ത്തി മുംബൈ; വാങ്കഡെയിൽ മഴ ഭീഷണി

Published : May 06, 2025, 10:12 PM ISTUpdated : May 06, 2025, 10:18 PM IST
പവര്‍ പ്ലേയിൽ ഗുജറാത്തിനെ പിടിച്ചുനിര്‍ത്തി മുംബൈ; വാങ്കഡെയിൽ മഴ ഭീഷണി

Synopsis

5 റൺസ് എടുത്ത സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കം. 156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടാനെ സാധിച്ചുള്ളൂ. 5 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

ദീപക് ചഹറാണ് മുംബൈയുടെ ബൗളിംഗിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ ചഹര്‍ വെറും 6 റൺസാണ് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ സായ് സുദര്‍ശനെ മടക്കിയയച്ച് ട്രെൻഡ് ബോൾട്ട് ഗുജറാത്തിനെ ഞെട്ടിച്ചു. ഇതോടെ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ക്രീസിൽ ഒന്നിച്ചു. ഇരുവരും കരുതലോടെയാണ് മുംബൈ ബൗളര്‍മാര്‍ക്ക് എതിരെ ബാറ്റ്  വീശിയത്. 3 റൺസ് മാത്രമാണ് ബോൾട്ട് വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയെ നായകൻ ഹാര്‍ദിക് പാണ്ഡ്യ പന്തേൽപ്പിച്ചു. ഈ ഓവറിൽ വെറും 4 റൺസ് മാത്രം നേടാനെ ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് സാധിച്ചുള്ളൂ. ഇതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 1ന് 13 റൺസ് എന്ന നിലയിലായി.

കൃത്യമായ ലൈനിലും ലെംഗ്തിലും മുംബൈ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ഗുജറാത്ത് ബാറ്റര്‍മാര്‍ വിയര്‍ത്തു. നാലാം ഓവറിൽ വീണ്ടും ബോൾട്ട് എത്തി. ഒരു ബൗണ്ടറി മാത്രം വഴങ്ങിയെങ്കിലും ആകെ 9 റൺസ് മാത്രമേ ബോൾട്ട് വിട്ടുകൊടുത്തുള്ളൂ. 5-ാം ഓവറിൽ ബുമ്രയെ കരുതലോടെയാണ് ഗിൽ നേരിട്ടത്. 6 പന്തുകൾ നേരിട്ട ഗിൽ വെറും 2 റൺസ് മാത്രമാണ് ഈ ഓവറിൽ നേടിയത്. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പുള്ള ഓവറിൽ  ആദ്യ പന്ത് ബട്ലര്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് 2 റൺസ് കൂടി നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. 

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര