രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം; വാങ്കഡെയിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

Published : May 06, 2025, 09:24 PM IST
രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം; വാങ്കഡെയിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

Synopsis

35 പന്തിൽ 53 റൺസ് നേടിയ വിൽ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍. 

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. 53 റൺസ് നേടിയ വിൽ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍. 

പവര്‍ പ്ലേയിൽ തന്നെ മുംബൈയെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. രണ്ടാം പന്തിൽ തന്നെ വിൽ ജാക്സിനെ (2) മുഹമ്മദ് സിറാജ് മടക്കിയയച്ചു. വൈകാതെ തന്നെ 7 റൺസുമായി അപകടകാരിയായ രോഹിത് ശര്‍മ്മയും മടങ്ങി. 2ന് 26 എന്ന നിലയിൽ തകര്‍ച്ച മുന്നിൽ കണ്ട മുംബൈയ്ക്ക് വില്‍ ജാക്സും സൂര്യകുമാറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. 35 പന്തിൽ 5 ബൗണ്ടറികളും 3 സിക്സറും സഹിതം വിൽ ജാക്സ് 53 റൺസ് നേടി. 24 പന്തിൽ 5 ബൗണ്ടറികളുടെ അകമ്പടിയോടെ സൂര്യകുമാര്‍ യാദവ് 35 റൺസ് നേടി ജാക്സിന് ഉറച്ച പിന്തുണ നൽകി. 71 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. 

11-ാം ഓവറിൽ സൂര്യകുമാര്‍ യാദവും 12-ാം ഓവറിൽ വിൽ ജാക്സും മടങ്ങിയതോടെ മുംബൈയുടെ ബാറ്റിംഗ് നിര തകര്‍ന്നു. തിലക് വര്‍മ്മ (7), ഹാര്‍ദിക് പാണ്ഡ്യ (1), നമാൻ ധിര്‍ (7) എന്നിവര്‍ വന്നത് പോലെ മടങ്ങി. അവസാന ഓവറുകളിൽ കോര്‍ബിൻ ബോഷിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയുടെ സ്കോര്‍ 150 കടത്തിയത്. 22 പന്തിൽ 27 റൺസ് നേടിയ ബോഷ് അവസാന ഓവറിൽ റണ്ണൗട്ടായാണ് മടങ്ങിയത്. ഗുജറാത്തിന് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. സായ് കിഷോര്‍ 4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, ജെറാൾഡ് കോട്സിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി