
മുംബൈ: ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ഓള്‍ സ്റ്റാര്‍ പോരാട്ടം അനിശ്ചിതത്വത്തില്‍. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്നോട്ടുവച്ച ആശയം ഇത്തവണ എന്തായാലും ഐപിഎല്ലിന് മുന്നോടിയായി നടക്കാനിടയില്ലെന്നാണ് സൂചന.
ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പ് ഐപിഎല്‍ ടീമിുകളിലെ തെരഞ്ഞെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ സ്റ്റാര്‍ പോരാട്ടം നടത്താനും ഇതില്‍ നിന്നുള്ള വരുമാനം കാരുണ്യ പ്രവര്‍ത്തിക്കള്‍ക്ക് സംഭാവനയായി നല്‍കാനുമായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് വേണ്ടെന്നും തീരുമാനമായിരുന്നു.
മാര്‍ച്ച് 29നാണ് ഐപിഎല്ലിലെ ആദ്യ മത്സരം. നേരത്തെ നിശ്ചയിച്ചതനുസരിച്ചാണെങ്കില്‍ 26നാണ് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കേണ്ടത്. എന്നാല്‍ മുന്‍നിശ്ചയപ്രകാരം 26ന് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കാനിടയില്ലെന്ന് ഫ്രാഞ്ചൈസികളെ അനൗദ്യോഗികമായി ബിസിസിഐ അറിയിച്ചുവെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിന്റെ മത്സരക്രമം കഴിഞ്ഞ ആഴ്ച ബിസിസിഐ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിലൊന്നും ഓള്‍ സ്റ്റാര്‍ പോരാട്ടത്തെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!