
ബെംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പരിശീലന ക്യാമ്പ് മാര്‍ച്ച് 21ന് ആരംഭിക്കും. ആര്‍സിബി ക്രിക്കറ്റര്‍ ഡയറക്‌ടര്‍ മൈക്ക് ഹെസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ നടക്കുന്ന പ്രീ-സീസണ്‍ ക്യാമ്പില്‍ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കും.
കഴിഞ്ഞ സീസണില്‍ അവസാനസ്ഥാനക്കാരായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ ഇക്കുറി കപ്പുയര്‍ത്താനുള്ള പദ്ധതികളാണ് ആര്‍സിബി തയ്യാറാക്കിയിരിക്കുന്നത്. ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഇസിരു ഉഡാന, ഷഹ്‌ബാസ് അഹമ്മദ്, ജോഷ്വ ഫിലിപ്പെ, പവന്‍ ദേശ്‌പാണ്ഡെ തുടങ്ങിയ താരങ്ങളെ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.
Read more: പ്രണയദിനത്തില്‍ പുതിയമുഖവുമായി ആര്‍സിബി; ആരാധകര്‍ കാത്തിരുന്ന ആ സര്‍പ്രൈസ് പുറത്തുവിട്ടു
നായകന്‍ വിരാട് കോലി, മെയിന്‍ അലി, യുസ്‌വേന്ദ്ര ചാഹല്‍, പാര്‍ത്ഥീവ് പട്ടേല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പവന്‍ നേഗി, ദേവ്‌ദത്ത് പടിക്കല്‍, ഗുര്‍കീരത് സിംഗ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം ദുബെ, നവ്‌ദീപ് സെയ്‌നി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരുന്നു.
മുംബൈയില്‍ മാര്‍ച്ച് 29നാണ് ഐപിഎല്‍ 13-ാം സീസണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആര്‍സിബി നേരിടും.
Read more: ഐപിഎല്‍ ഓള്‍ സ്റ്റാര്‍ പോരാട്ടത്തിന്‍റെ കാര്യത്തില്‍ പുതിയ തീരുമാനം; ആരാധകര്‍ക്ക് നിരാശ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!