ഐപിഎല്‍ താരലേലം: അസ്‌‌ഹറുദ്ദീൻറെ സ്വപ്‌നം ആ ടീം, സൂപ്പര്‍താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക

Published : Feb 14, 2021, 08:39 PM ISTUpdated : Apr 08, 2021, 03:04 PM IST
ഐപിഎല്‍ താരലേലം: അസ്‌‌ഹറുദ്ദീൻറെ സ്വപ്‌നം ആ ടീം, സൂപ്പര്‍താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക

Synopsis

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയില്‍ അസ്ഹറുമുണ്ട്.

കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുകയാണ് സ്വപ്നമെന്ന് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്‍ഹറുദ്ദീൻ. വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും അസ്ഹര്‍ പറയുന്നു. വ്യാഴാഴ്ച നടക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പ്രതീക്ഷകള്‍ പങ്കുവെച്ചു മുഹമ്മദ് അസ്ഹറുദ്ദീൻ.

കേരള ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കാസര്‍കോട് തളങ്കരയിലെ വീടാണിത്. കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക അസ്ഹര്‍ എഴുതിയിട്ടത് ഇങ്ങനെയാണ്. 

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയില്‍ അസ്ഹറുമുണ്ട്. ഏത് ടീമിനൊപ്പവും കളിക്കാൻ തയ്യാര്‍. പക്ഷേ ഒരിത്തിരി കൂടുതലിഷ്ടം ആര്‍സിബിയോടാണ്. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇഷ്ട ടീമുകളുടെ പട്ടികയിലുണ്ട്.

ഒരു കട്ട അസ്‌ഹറുദ്ദീന്‍ ഫാനിന്‍റെ അനിയന്‍; മലയാളി അസറിന്‍റെ വിശേഷങ്ങളുമായി കുടുംബം

മുഷ്താഖ് അലി ട്രോഫിയിലെ മിന്നും സെഞ്ച്വറിയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചത്. കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ച്വറി അടിച്ചു. അതായത് ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ മൂന്നാമത്തെ ട്വന്റി 20 സെഞ്ച്വറി. 32 പന്തില്‍ സെഞ്ച്വറി നേടിയ റിഷഭ് പന്തും 35 പന്തില്‍‍ 100 തികച്ച രോഹിത്തും മാത്രമാണ് അസ്ഹറിന്‍റെ മുമ്പിലുള്ളത്. ഈ പ്രകടനങ്ങളുടെ മികവില്‍ അസ്ഹറുദ്ദീൻ ഐപിഎല്‍ ടീമിലെത്തുന്നത് ഉറപ്പിച്ചിരിക്കുകയാണ് സഹോദരങ്ങളും.

കേരളത്തിന് ഇനിയും പ്രതീക്ഷകള്‍

കേരളം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യാഴാഴ്ചത്തെ ഐപിഎല്‍ താരലേലത്തിനായി. അസ്ഹറിന് പുറമെ സച്ചിൻ ബേബി, വിഷ്ണു വിനോദ്, എം.ഡി. നിഥീഷ്, കരുണ്‍ നായര്‍ എന്നീ മലയാളി താരങ്ങളും ലേല പട്ടികയിലുണ്ട്.

മുംബൈയുടെ വമ്പിന് മറുപടിയുമായി അസറുദ്ദീന്റെ സെഞ്ചുറി; സയിദ് മുഷ്താഖ് അലി ടി20 കേരളത്തിന് രണ്ടാം ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കിടെ അസഹ്യമായ വയറുവേദന, ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍ ആശുപത്രിയില്‍
ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി