'ലേറ്റാ വന്താലും, ലേറ്റസ്റ്റാ വരുവോം'; സിഎസ്‌കെയ്‌ക്ക് പുതിയ ജഴ്‌സി

Published : Mar 08, 2021, 06:07 PM ISTUpdated : Mar 08, 2021, 07:17 PM IST
'ലേറ്റാ വന്താലും, ലേറ്റസ്റ്റാ വരുവോം'; സിഎസ്‌കെയ്‌ക്ക് പുതിയ ജഴ്‌സി

Synopsis

കഴിഞ്ഞ സീസണിലെ തോല്‍വി മറന്ന് പുത്തന്‍ ലുക്കിലെത്താനാണ് ചെന്നൈ ടീം ലക്ഷ്യമിടുന്നത്. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി പുതിയ ജഴ്‌സി പുറത്തുവിട്ട് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായ മിന്ത്രയാണ് സിഎസ്‌കെയുടെ ജഴ്‌സി സ്‌പോണ്‍സര്‍. 

ട്വിറ്ററില്‍ ട്വിസ്റ്റ് നിറച്ചായിരുന്നു പുതിയ ജഴ്‌സിയുടെ അവതരണം. നമുക്ക് ആരംഭിക്കാമോ? എന്ന തലക്കെട്ടോടെ സിഎസ്‌കെയുടെ ഒരു ട്വീറ്റ് ആദ്യം പുറത്തുവന്നു. ഇതിന് മറുപടിയായി പുതിയ കുപ്പായത്തിന്‍റെ ചിത്രം സ്‌പോണ്‍സര്‍മാരായ മിന്ത്ര ട്വീറ്റ് ചെയ്യുകയായിരുന്നു. ലേറ്റാ വന്താലും, ലേറ്റസ്റ്റാ വരുവോം... എന്ന കുറിപ്പോടെയായിരുന്നു മിന്ത്രയുടെ മറുപടി ട്വീറ്റ്. കഴിഞ്ഞ സീസണില്‍ മുത്തൂറ്റ് ഗ്രൂപ്പായിരുന്നു സിഎസ്‌കെയുടെ ജഴ്‌സി സ്‌പോണ്‍സര്‍.  

ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 14 മത്സരങ്ങളില്‍ ആറ് ജയങ്ങള്‍ മാത്രം നേടിയ ടീം 12 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന പുതിയ സീസണില്‍ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ടീം. മെയ് 30നാണ് ഫൈനല്‍. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; പുതിയ വേദി വെളിപ്പെടുത്തി ഗാംഗുലി


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജേക്കബ് ഡഫിക്ക് ഒമ്പത് വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂക്കി ന്യൂസിലന്‍ഡ്
വെറും 11 ദിവസം! എത്ര അനായാസമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചത്?