ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; പുതിയ വേദി വെളിപ്പെടുത്തി ഗാംഗുലി

Published : Mar 08, 2021, 05:27 PM ISTUpdated : Mar 08, 2021, 05:33 PM IST
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; പുതിയ വേദി വെളിപ്പെടുത്തി ഗാംഗുലി

Synopsis

കലാശപ്പോരിനായി ടീം ഇന്ത്യ ഐപിഎല്‍ പൂര്‍ത്തിയായതിന് പിന്നാലെ ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടിലേക്ക് പറന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. 

കൊല്‍ക്കത്ത: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനലിന് സതാംപ്‌ടണ്‍ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സില്‍ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കലാശപ്പോര് ജൂണ്‍ 18 മുതലാണ് സതാംപ്‌ടണില്‍ അരങ്ങേറുക. എന്നാല്‍ ഐസിസി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 

സതാംപ്‌ടണില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനലില്‍ പങ്കെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാംഗുലി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. 'സതാംപ്‌ടണിലാണ് കലാശപ്പോര് എന്ന് ഏറെ മുമ്പുതന്നെ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇംഗ്ലണ്ടിന്‍റെ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഏറെ കളികള്‍ക്ക് വേദിയായത് സതാംപ്‌ടണാണ്, തൊട്ടടുത്ത് ഹോട്ടലുകള്‍ അടക്കുള്ള സൗകര്യങ്ങളുള്ളതാണ് ഇതിന് കാരണം' എന്നും ദാദ കൂട്ടിച്ചേര്‍ത്തു. 

'എല്ലാ ട്രോഫിക്കും അതിന്‍റേതായ പ്രധാന്യമുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മനോഹരമായ ഒന്നാണ്. എന്നാല്‍ കൊവിഡ് മഹാമാരിമൂലം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അല്‍പം പ്രയാസത്തിലായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താനാകും എന്ന് പ്രതീക്ഷിക്കുന്നു. ഫൈനല്‍ വരെ ടീമിനെ എത്തിച്ചതിന് കോലിയേയും രഹാനെയെയും താരങ്ങളെ എല്ലാവരേയും അനുമോദിക്കുന്നതായും' ഗാംഗുലി പറഞ്ഞു. 

കലാശപ്പോരിനായി ടീം ഇന്ത്യ ഐപിഎല്‍ പൂര്‍ത്തിയായതിന് പിന്നാലെ ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടിലേക്ക് പറന്നേക്കും എന്നാണ് മറ്റൊരു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലേതിന് സമാനമായി 14 ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത്. ഇംഗ്ലണ്ടിലെ കാലാവസ്ഥ സാധ്യതകള്‍ മുന്‍നിര്‍ത്തി കലാശപ്പോരിന് ഐസിസി റിസര്‍വ് ദിനവും പ്രഖ്യാപിച്ചേക്കും. ഇതുകൂടി മുന്‍നിര്‍ത്തായാവും ബയോബബിള്‍ സൃഷ്‌ടിക്കുക. 

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തോല്‍വി; കര്‍ണാടക സെമിയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജേക്കബ് ഡഫിക്ക് ഒമ്പത് വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂക്കി ന്യൂസിലന്‍ഡ്
വെറും 11 ദിവസം! എത്ര അനായാസമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചത്?