ഐപിഎല്‍: താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Published : Feb 23, 2021, 02:29 PM IST
ഐപിഎല്‍: താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Synopsis

ഈ സീസണിലെ ഐപിഎല്ലിൽ 19 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. 

മുംബൈ: ഐപിഎല്ലിനിടെ ഓസീസ് താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരസ്യങ്ങളിൽ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പേരോ ഫോട്ടോയോ പാടില്ലെന്നാണ് നിര്‍ദ്ദേശം. 

എന്നാൽ, പ്രധാന സ്‌പോണ്‍സര്‍മാര്‍ക്ക് ഓസീസ് താരങ്ങളുടെ ഫോട്ടോ ടീം ഫോട്ടോയുടെ ഭാഗമായി ഉപയോഗിക്കാം. ഈ സീസണിലെ ഐപിഎല്ലിൽ 19 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ രണ്ടാംവാരം ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഐപിഎല്ലില്‍ പങ്കെടുക്കുന്ന ഓസീസ് താരങ്ങള്‍

സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നേഥന്‍ കോള്‍ട്ടര്‍-നൈല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, റിലി മെരെഡിത്ത്, ബെന്‍ കട്ടിംഗ്, മൊയ്‌സസ് ഹെന്‍‌റിക്‌സ്, ഡാന്‍ ക്രിസ്റ്റ്യന്‍, ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ക്രിസ് ലിന്‍, ആദം സാംപ, ഡാനിയേല്‍ സാംസ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഫിലിപ്പെ, ആന്‍ഡ്രൂ ടൈ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്. 

കോടികള്‍ കടന്ന് ജാമിസണ്‍ ആര്‍സിബിയില്‍; മെരെഡിത്ത് പഞ്ചാബിന്, ലബുഷെയ്‌നിനെ വാങ്ങാന്‍ ആളില്ല
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരേ ടെസ്റ്റിൽ പല നിറത്തിലുള്ള പന്തുകൾ, വന്‍ പരീക്ഷണങ്ങള്‍ക്ക് ഐസിസി; ട്വന്‍റി 20 മത്സരങ്ങളിലെ ഇടവേള കുറയ്‌ക്കും
പ്ലേ ഓഫിലെ നാലാം ടീം ആരാകും? ഐപിഎല്ലില്‍ ഇന്ന് ത്രില്ലര്‍ സണ്‍ഡേ; പ്രതീക്ഷയോടെ രാജസ്ഥാനും കൊല്‍ക്കത്തയും