മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്

By Web TeamFirst Published Sep 11, 2021, 10:06 AM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും താരങ്ങളെ ദുബായിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്

ലണ്ടന്‍: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിനായി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ചാര്‍ട്ടേഡ് വിമാനത്തിൽ യുഎഇയിലേക്ക് തിരിക്കും. വിരാട് കോലിക്കും മുഹമ്മദ് സിറാജിനുമായി ആര്‍സിബിയും വിമാനം ക്രമീകരിച്ചു. ഐപിഎല്ലില്‍ പങ്കെടുക്കാനായി താരങ്ങള്‍ക്ക് വിമാനങ്ങള്‍ ഏര്‍പ്പാടാക്കില്ലെന്ന് ബിസിസിഐ  വ്യക്തമാക്കിയിരുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും താരങ്ങളെ ദുബായിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡിലെ കൊവിഡ് ഭീതി കാരണം മാഞ്ചസ്റ്റ‍ർ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കുന്നത്. ടീം ഫിസിയോയ്‌ക്ക് കൊവിഡ് ബാധിച്ചതോടെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിൽ നിന്ന് പിൻമാറിയത്. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രി ഉള്‍പ്പടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേര്‍ കൊവിഡ് പിടിപെട്ട് ക്വാറന്‍റീനിലാണ്. 

ദുബൈയില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

കൊവിഡ്: അവസാന നിമിഷം ട്വിസ്റ്റ്; മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!