ധോണിക്കൊപ്പം വീണ്ടുമൊരു ടൂര്‍ണമെന്‍റ് ജയിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഉത്തപ്പ

Published : Feb 22, 2021, 05:48 PM IST
ധോണിക്കൊപ്പം വീണ്ടുമൊരു ടൂര്‍ണമെന്‍റ് ജയിക്കണം;  ആഗ്രഹം തുറന്നുപറഞ്ഞ് ഉത്തപ്പ

Synopsis

ഐപിഎല്‍ താരലേലത്തിന് മുമ്പു തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ താരമാണ് റോബിൻ ഉത്തപ്പ. ജനുവരി മാസം നടന്ന ട്രേഡിംഗിലൂടെയാണ് രാജസ്ഥാനില്‍നിന്ന് ഉത്തപ്പയെ ചെന്നൈ സ്വന്തമാക്കിയത്.

ചെന്നൈ: ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് റോബിൻ ഉത്തപ്പ. വിരമിക്കുന്നതിന് മുമ്പ് ധോണിക്കൊപ്പം ഒരു ടൂര്‍ണമെന്‍റ് കൂടി വിജയിക്കണമെന്നത്, ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന് ഉത്തപ്പ പറയുന്നു. ധോണിയുടെ നേതൃത്വത്തില്‍ ആദ്യ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമ്പോള്‍ ഉത്തപ്പയും ടീമില്‍ ഉണ്ടായിരുന്നു.

ഐപിഎല്‍ താരലേലത്തിന് മുമ്പു തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ താരമാണ് റോബിൻ ഉത്തപ്പ. ജനുവരി മാസം നടന്ന ട്രേഡിംഗിലൂടെയാണ് രാജസ്ഥാനില്‍നിന്ന് ഉത്തപ്പയെ ചെന്നൈ സ്വന്തമാക്കിയത്. അന്നൊന്നും ടീം മാറ്റത്തെക്കുറിച്ച് ഉത്തപ്പ കാര്യമായി പറഞ്ഞിരുന്നില്ല. അല്‍പ്പം ലേറ്റായി ഇപ്പോഴാണ് ഉത്തപ്പയുടെ പ്രതികരണം വരുന്നത്.

ചെന്നൈ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഉത്തപ്പ തുടങ്ങിയത്. പിന്നാലെ തന്‍റെ ആഗ്രഹവും തുറന്നു പറഞ്ഞു.ധോണിക്കൊപ്പം 13 വര്‍ഷം മുമ്പ് ഒപ്പം കളിച്ച് തുടങ്ങിയതാണ്. ഇപ്പോഴെനിക്കൊരു ആഗ്രഹം ഉണ്ട്. ധോണി വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിനൊപ്പം കളിക്കണം. ടൂര്‍ണമെന്‍റ് ജയിക്കണം.

2007ലെ ടി 20 ലോകകപ്പിലും ധോണിക്കൊപ്പം ഉത്തപ്പ ഉണ്ടായിരുന്നു. ടൂര്‍ണമെന്‍റില്‍ 113 റണ്‍സും നേടി. ആ നിമിഷങ്ങളും സൗഹൃദവും ചെന്നൈ ജഴ്സിയിലൂടെ ഒരിക്കല്‍ കൂടി ആഗ്രഹിക്കുകയാണ് റോബിൻ ഉത്തപ്പ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും