മഹത്തായ ഇന്നിങ്‌സ്, പക്ഷേ നാല് ദിവസം വൈകി; ഓസീസിനെ പഞ്ഞിക്കിട്ട കിവീസ് താരം കോണ്‍വെയോട് അശ്വിന്‍

By Web TeamFirst Published Feb 22, 2021, 4:34 PM IST
Highlights

കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സാണ് കിവീസിന് മികച്ച സ്‌കോറും പിന്നാലെ വിജയവും സമ്മാനിച്ചത്. 53 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്‍റെ ജയം.

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ന്യൂസിലന്‍ഡ് മധ്യനിര താരം ഡെവോണ്‍ കോണ്‍വെയുടേത്. കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സാണ് കിവീസിന് മികച്ച സ്‌കോറും പിന്നാലെ വിജയവും സമ്മാനിച്ചത്. 53 റണ്‍സിനായിരുന്നു കോണ്‍വെയുടെ ജയം. ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 

നാല് ദിവസം മുമ്പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ കോണ്‍വെയുടെ പേരുണ്ടായിരുന്നു. 50 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല. എന്നാല്‍ ഓസീസിനെതിരെ പുറത്തെടുത്ത പ്രകടനം പല ഫ്രാഞ്ചൈസികളേയും മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടാവും. അന്നെടുത്താല്‍ മതിയായിരുന്നുവെന്ന തോന്നലെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവും.

Devon Conway is just 4 days late, but what a knock 👏👏👏

— Ashwin 🇮🇳 (@ashwinravi99)

ഇന്ത്യന്‍ താരം ആര്‍ അശ്വിനും അതുതന്നെയാണ് പറുന്നത്. ഓസ്‌ട്രേലിയക്കെതിരായ മികച്ച ഇന്നിങ്‌സിന് ശേഷം അശ്വിന്‍ കുറിച്ചിട്ട ട്വീറ്റും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഡെവോണ്‍ കോണ്‍വെ, നിങ്ങളൊരു നാല് ദിവസം വൈകിയെന്നാണ് അശ്വിന്‍ കുറിച്ചിട്ടത്. ഇന്നിങ്‌സ് മികച്ചതായിരുന്നുവെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ ലേലത്തിന് മുമ്പായിരുന്നെങ്കില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ എടുത്തേനെ എന്നുതന്നെയാണ് അശ്വിന്‍ പറഞ്ഞുവച്ചത്.

എന്തായാലും കോണ്‍വെ തന്റെ ടി20 പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകള്‍ തന്നെ അതിനുത്തരം നല്‍കും. ടി20യില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറിയാണ് കോണ്‍വെ നേടുന്നത്. (ആഭ്യന്തര മത്സരങ്ങള്‍ ഉള്‍പ്പെടെ). അതില്‍ നാലും പുറത്താവാതെയുള്ള ഇന്നിങ്‌സുകളായിരുന്നു. മൂന്ന് തവണയും 90കളില്‍ പുറത്താവാതെ നിന്നു. 

50(40), 69*(51), 91*(58), 93*(63), 99*(59) എന്നിങ്ങനെയാണ് കോണ്‍വെയുടെ അവസാന അഞ്ച് ടി20 ഇന്നിങ്‌സുകള്‍. ന്യൂസിലന്‍ഡ് കുപ്പായത്തില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോണ്‍വെ, 244 റണ്‍സ് നേടി. 91.0 ശരാശരിയാണ് താരം ഇത്രയും റണ്‍സ് കണ്ടെത്തിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.

click me!