IPL 2022: 'ആടിനെ അറക്കാന്‍ വിടുന്നതുപോലെ', വില്യംസണിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ ആകാശ് ചോപ്ര

Published : May 16, 2022, 06:32 PM ISTUpdated : May 16, 2022, 06:34 PM IST
IPL 2022: 'ആടിനെ അറക്കാന്‍ വിടുന്നതുപോലെ', വില്യംസണിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ ആകാശ് ചോപ്ര

Synopsis

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന വില്യംസണില്‍ നിന്ന് ഒരേ അബദ്ധം രണ്ടുതവണ ആവര്‍ത്തിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ച് റസലിനെപ്പോലൊരു ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ അവസാന ഓവര്‍ എറിയാന്‍ സ്പിന്നറെ അയക്കുന്നത് ആടിനെ അറവുശാലയിലേക്ക് അറക്കാന്‍ വിടുന്നതുപോലെയാണ്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) തോറ്റ് തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പിന്നീട് പേസര്‍മാരുടെ മികവില്‍ തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുത ടീമായി. എന്നാല്‍ അവസാനം കളിച്ച അഞ്ച് കളികളും തോറ്റ ഹൈദരാബാദിന് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ(Kane Williamson) മോശം ഫോമിന് പുറമെ നായകനെന്ന നിലയില്‍ ടീമിനായി വില്യംസണ് ഒന്നും ചെയ്യാനായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.

ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ വില്യംസണിന്‍റെ പ്രകടനവും വിലയിരുത്തപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍  ആന്ദ്രെ റസല്‍ ക്രീസിലുളളപ്പോള്‍ അവസാന ഓവര്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് നല്‍കാനുള്ള വില്യംസണിന്‍റെ തീരുമാനം വലിയ അബദ്ധമായി പോയി. ഇത് രണ്ടാം തവണയാണ് വില്യംസണ്‍ അവസാന ഓവര്‍ സ്പിന്നര്‍ക്ക് നല്‍കി പരീക്ഷിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ മുമ്പ് ജഗദീഷ് സുചിത്തിനാണ് വില്യംസണ്‍ അവസാന ഓവര്‍ നല്‍കിയത്.

സൈമണ്ട്‌സ് പണത്തിനും പ്രശസ്തിക്കും വേണ്ടി ഒരിക്കലും കളിച്ചിട്ടില്ല; ഓര്‍മ്മക്കുറിപ്പുമായി ലീ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന വില്യംസണില്‍ നിന്ന് ഒരേ അബദ്ധം രണ്ടുതവണ ആവര്‍ത്തിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ച് റസലിനെപ്പോലൊരു ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ അവസാന ഓവര്‍ എറിയാന്‍ സ്പിന്നറെ അയക്കുന്നത് ആടിനെ അറവുശാലയിലേക്ക് അറക്കാന്‍ വിടുന്നതുപോലെയാണ്. അവിടെയെത്തിയാല്‍ ആടിനെ തീര്‍ച്ചയായും അറക്കുമെന്നുറപ്പാണ്.

ഇതിന് മുമ്പ് കൊല്‍ക്കത്തയുമായി കളിച്ചപ്പോള്‍ റസലിനെതിരെ സുചിത്താണ് അവസാന ഓവര്‍ എറിഞ്ഞത്. രണ്ട് സിക്സും ബൗണ്ടറിയും നേടിയ റസല്‍ കൊല്‍ക്കത്തയെ 175ല്‍ എത്തിച്ചു. എന്നാല്‍ അന്ന് ജയിക്കാനായെങ്കില്‍ ഇത്തവണ റസലിന്‍റെ ബൗളിംഗിന് മുന്നിലും ഹൈദരാബാദ് മുട്ടുകുത്തി.178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റസലിന്‍റെ പ്രകടനത്തിന് മുന്നില്‍ പതറിയപ്പോള്‍ 54 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി.

രോഹിത്തിന്‍റെയും കോലിയുടേയും മോശം ഫോം; വിമര്‍ശകരെ തള്ളുന്ന മറുപടിയുമായി സൗരവ് ഗാംഗുലി

ബാറ്ററെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തി വില്യംസണ്‍ 12 മത്സരങ്ങളില്‍ നിന്ന് 18.91 ശരാശരിയില്‍ 208 റണ്‍സ് മാത്രമാണ് നേടിയത്. പ്രഹരശേഷിയാകട്ടെ 92.85 മാത്രവും. ഈ സീസണിലെ ബാറ്ററുടെ ഏറ്റവും മോശം പ്രഹരശേഷിയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്
ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍