മിതാലി രാജും ജുലന്‍ ഗോസ്വാമിയുമില്ല; വനിതാ ടി20 ചലഞ്ചിനുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാഖിച്ചു, ടീമുകള്‍ അറിയാം

By Sajish AFirst Published May 16, 2022, 6:18 PM IST
Highlights

12 അന്താരാഷ്ട്ര താരങ്ങള്‍ മൂന്ന് ടീമുകളിലുമായി ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവും.

മുംബൈ: സ്മൃതി മന്ഥാന (Smriti Mandhana), ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരെ വനിതാ ടി20 ചലഞ്ചിനുള്ള മൂന്ന് ടീമുകളുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മെയ് 23 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. അതേസമയം വെറ്ററന്‍ താരങ്ങളായ മിതാലി രാജ് (Mithali Raj), ജുലന്‍ ഗോസ്വാമി (Jhulan Goswami) എന്നിവര്‍ക്ക് ഒരു ടീമിലും ഇടം നേടാനായില്ല. 

ട്രെയ്ല്‍ബ്ലേഴ്‌സിന്റെ നയിക്കുന്നത് മന്ഥാനയാണ്. ഹര്‍മന്‍പ്രീത് സൂപ്പര്‍നോവാസിന്റെ ക്യാപ്റ്റനാവും. വെലോസിറ്റിയെ നയിക്കുന്നത് ദീപ്തി ശര്‍മയാണ്. ഉദ്ഘാടന മത്സരത്തില്‍ ട്രെയ്ല്‍ബ്ലേസേഴ്‌സ്, സൂപ്പര്‍ നോവാസിനെ നേരിടും. പൂനെ, എംസിഎ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

12 അന്താരാഷ്ട്ര താരങ്ങള്‍ മൂന്ന് ടീമുകളിലുമായി ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവും. മൂന്ന് ടീമുകളുടെയും 16 അംഗ ടീമിനെ ബിസിസിഐ പുറത്തുവിട്ടു.

സൂപ്പര്‍നോവാസ് : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), താനിയ ഭാട്ടിയ (വൈസ് ക്യാപ്റ്റന്‍), അലാന കിംഗ്, ആയുഷ് സോണി, വി ചന്ദു, ദിയാഡ്ര ഡോട്ടിന്‍, ഹര്‍ലീന്‍ ഡിയോള്‍, മേഘ്‌ന സിംഗ്, മോണിക പട്ടേല്‍, മുസ്‌കാന്‍ മാലിക്, പൂജ വസ്ട്രകര്‍, പ്രിയ പൂനിയ, റാഷി കനോജിയ, സോഫിയ എക്ലെസ്റ്റോണ്‍, സുനെ ലുസ്, മാന്‍സി ജോഷി. 

ട്രയ്ല്‍ബ്ലാസേഴ്‌സ് : സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), പൂനം യാദവ് (വൈസ് ക്യാപ്റ്റന്‍), അരുന്ധതി റെഡ്ഡി, ഹെയ്‌ലി മാത്യൂസ്, ജമീമ റോഡ്രിഗസ്, പ്രിയങ്ക പ്രിയദര്‍ശിനി, രാജേസ്വരി ഗെയ്കവാദ്, രേണുക സിംഗ്, റിച്ചാ ഘോഷ്, എസ് മേഘ്‌ന, സെയ്ക ഇഷാഖ്, സല്‍മ ഖതുന്‍, ഷര്‍മിന്‍ അക്തര്‍, സോഫിയ ബ്രൗണ്‍, സുജാത മല്ലിക്, എസ്ബി പൊഖര്‍കര്‍.

വെലോസിറ്റി : ദീപ്തി ശര്‍മ (ക്യാപ്റ്റന്‍), സ്‌നേഹ് റാണ (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, അയബോംഗ ഖകാഖ്, പി നാവ്‌ഗൈര്‍, കാതറിന്‍ ക്രോസ്, കീര്‍ത്തി ജയിംസ്, ലൗറ വോള്‍വാള്‍ട്ട്, മാന സോനവനെ, നതാകന്‍ ചന്തം, രാധ യാവദ്, ആരതി കേദാര്‍, ഷിവാലി ഷിന്‍ഡെ, സിമ്രാന്‍ ബഹാദൂര്‍, യഷ്ടിക ഭാട്ടിയ, പ്രണവി ചന്ദ്ര.

click me!