IPL 2022 Auction : കൈവിട്ട താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പണമെറിയും, നല്ല തുകയുറപ്പ്: ആകാശ് ചോപ്ര

Published : Jan 31, 2022, 02:44 PM ISTUpdated : Jan 31, 2022, 02:55 PM IST
IPL 2022 Auction : കൈവിട്ട താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പണമെറിയും, നല്ല തുകയുറപ്പ്: ആകാശ് ചോപ്ര

Synopsis

ഈ താരത്തിനായി മറ്റ് ടീമുകളും രംഗത്തെത്തും, ഇതോടെ താരത്തിന് കോടിക്കിലുക്കം കിട്ടും എന്നും ചോപ്രയുടെ നിരീക്ഷണം

മുംബൈ: ഐപിഎല്‍ പതിന‌ഞ്ചാം സീസണിന് (IPL 2022) മുന്നോടിയായുള്ള മെഗാതാരലേലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ ഇക്കുറിയുണ്ട് എന്നതും ടീമുകള്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതുമാണ് ലേലത്തെ ശ്രദ്ധേയമാക്കുന്നത്. ആരാവും കൂടുതല്‍ പണം വാരുക എന്നത് മുഖ്യാകര്‍ഷണം. നിലനിര്‍ത്തിയില്ലെങ്കിലും മെഗാതാരലേലത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഒരു താരത്തെ സ്വന്തമാക്കും എന്നാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയുടെ (Aakash Chopra) നിരീക്ഷണം. 

'ന്യൂ ബോളില്‍ സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ ദീപക് ചാഹറിനാകുന്നു. ന്യൂ ബോളില്‍ ഇത്രത്തോളം സ്ഥിരത കാട്ടുന്ന മറ്റൊരു ഇന്ത്യന്‍ ബൗളറെ കണ്ടിട്ടില്ല. പവര്‍പ്ലേ ഓവറുകളില്‍ പന്തെടുക്കുകയും വിക്കറ്റ് നേടുകയും ചെയ്യുന്നു. എതിര്‍ ടീമിന്‍റെ നട്ടെല്ല് തകര്‍ക്കും. വിസ്‌മയ ഡെത്ത് ഓവര്‍ ബൗളറാണ് എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഉപയോഗിക്കാം. സിഎസ്‌കെ വീണ്ടും അദേഹത്തിനായി രംഗത്തെത്തും, ഒപ്പം പുതിയ ടീമുകളായ അഹമ്മദാബാദും ലക്‌നോവും. അതിനാല്‍ ദീപക് ചാഹറിന് നല്ല പ്രതിഫലം കിട്ടും. അദേഹത്തിന്‍റെ ബാറ്റിംഗും ഇപ്പോള്‍ മികച്ചതാണ്' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ ഏകദിന പരമ്പരയില്‍ ഗംഭീര അര്‍ധ സെഞ്ചുറി (34 പന്തില്‍ 54) നേടിയിരുന്നു ദീപക് ചാഹര്‍. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഹോം സീരിസിലും ബാറ്റുകൊണ്ട് താരം മിന്നലായി. 

ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 29കാരനായ ദീപക് ചാഹര്‍ 59 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. 2018ലാണ് താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. 2019 സീസണില്‍ 22 വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം. ന്യൂ ബോളില്‍ എം എസ് ധോണിയുടെ പ്രധാന ആയുധങ്ങളിലൊരാളായിരുന്നു. എന്നാല്‍ ഐപിഎല്‍ 2022 താരലേലത്തിന് മുന്നോടിയായി ചാഹറിനെ സിഎസ്‌കെ നിലനിര്‍ത്തിയില്ല. എം എസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെ നിലനിര്‍ത്തുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഫെബ്രുവരി 13, 14 തീയതികളിലാണ് മെഗാ താരലേലം. 

IPL Auction : ബേബി ഡിവില്ലിയേഴ്‌സ് അല്ല; താരലേലത്തില്‍ തരംഗമാവാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് ആര്‍ അശ്വിന്‍
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്